മലയാളികളുടെ പ്രിയ ഗായകയും അവതാരകയും നടിയുമൊക്കെയാണ് റിമി ടോമി. സമൂഹമാധ്യമങ്ങളിലും താരം ആക്ടീവാണ്. റിമി പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രമാണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. അനിയത്തി റീനുവിന്റേയും അനിയൻ റിങ്കുവിന്റേയും മക്കൾക്കൊപ്പമുള്ള സെൽഫിയാണ് റിമി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ഗായിക കുറിച്ച ഹൃദ്യമായ വാക്കുകളും ആരാധകശ്രദ്ധ നേടുകയാണ്.
‘ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം? അത് അറിയില്ല. 3 പേരും എനിക്ക് ഒരുപോലെ. ഈ ജീവിതത്തിൽ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ഇവരാണ്. എന്റെ ഏറ്റവും വലിയ സന്തോഷം’, ചിത്രത്തിനൊപ്പം റിമി ടോമി കുറിച്ചു.
