അൺ നോൺ നമ്പറുകളെ തിരിച്ചറിയാൻ ഇനി ട്രൂകോളർ വേണ്ട, പുതിയ സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ പേര് തെളിയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളിലേക്ക് വരുന്ന അൺനോൺ നമ്പറുകളെ തിരിച്ചറിയാൻ പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. ആവശ്യമായ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പറഞ്ഞു.

ഫോണിൽ പേര് സേവ് ചെയ്തിട്ടില്ലെങ്കിലും അൺ നോൺ നമ്പറിൽ നിന്നുള്ള കോളുകൾ ആരുടേതാണെന്ന് സ്ക്രീനിൽ ദൃശ്യമാകാൻ സഹായിക്കുന്ന സ്വകാര്യ ആപ്പാണ് ട്രൂ കോളർ. ട്രൂകോളർ ഉപയോഗിക്കുന്നവരുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ പേർ സേവ് ചെയ്തിരിക്കുന്നത് എങ്ങിനെയാണോ അതാണ് ആപ്പിലൂടെ ദൃശ്യമാകുക. എന്നാൽ ടെലികോം വകുപ്പിന്റെ പുതിയ സംവിധാനം വഴി. തിരിച്ചറിയിൽ രേഖയിലെ അതേ പേര് തന്നെയായിരിക്കും സ്ക്രീനിൽ ദൃശ്യമാകുക. ഇതോടുകൂടി മൊബൈൽ കോളുകളിലൂടെയുള്ള കബളിപ്പിക്കലുകൾ കുറയുമെന്നാണ് പ്രതീ​ക്ഷ.

Leave a Reply

Your email address will not be published. Required fields are marked *