അമേരിക്കൻ കെന്റകി ഗവൺമെന്റിന്റെ കേണൽ പദവി കെ. എൻ. ആനന്ദകുമാറിന് നൽകി ആദരിച്ചു

5 ലക്ഷം സൗജന്യ ഡയാലിസിസ് ഒരു രൂപപോലും സ്വീകരിക്കാതെ പൂർത്തിയാക്കിയതിന് അമേരിക്കൻ കെന്റകി ഗവൺമെന്റിന്റെ കേണൽ പദവി,കെ. എൻ. ആനന്ദകുമാറിന് ബി.സി. സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി നൽകി ആദരിച്ചു.

കേരളത്തിലെ നിർദ്ധനരായ വൃക്കരോഗികളിൽ നിന്നും ഒരു രൂപപോലും സ്വീകരി ക്കാതെ സൗജന്യ ഡയാലിസിസ് നൽകികൊണ്ട് 5 ലക്ഷം സൗജന്യ ഡയാലിസിസ് പൂർത്തിയാക്കിയ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് – കേരളയുടെ ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാറിന് ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി അമേരിക്കൻ കെന്റകി സ്റ്റേറ്റ് ഗവൺമെന്റിന്റെ കേണൽ പദവി നൽകി കോവളം റാവിസ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.

100 കോടി രൂപയാണ് ഈ പദ്ധതിക്കായി ട്രസ്റ്റ് ചിലവാക്കിയത്. ചടങ്ങിൽ മുൻ ബി.സി.സി.ഐ സെക്രട്ടറിയും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡ് മെമ്പറുമായ എസ്.കെ.നായർ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീകാന്ത് പി. കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു

ലോകത്തിൽ ആദ്യമായിട്ടാണ് ഒരു മലയാളി ഈ അവാർഡിന് അർഹനാകുന്നത്. കഴിഞ്ഞ വർഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഈ അവാർഡ് ലഭിച്ചിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു ബുഷ്, റൊണാൾഡ് റീഗൻ, നോബൽ സമ്മാന ജേതാവും മുൻ യു.കെ. പ്രധാനമന്ത്രിയുമായിരുന്ന വിൻസ്റ്റൺ ചർച്ചിൽ, പ്രശസ്ത ബോക്സിംഗ് ചാമ്പ്യനായിരുന്ന മുഹമ്മദ് അലിയും ഈ അവാർഡിന് അർഹരായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *