കോവിഡ് കാരണം ഉണ്ടായിരുന്ന വിലക്കുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഈ മാസം 27 മുതലാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു. പെട്ടെന്നുണ്ടായ ഒമിക്രോണ്‍ വകഭേദം കാരണം തീരുമാനം മാറ്റുകയാണ് ഉണ്ടായത്.
കോവിഡ് വ്യാപനം കാരണം 2020 മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയത്. കോവിഡ്
കാരണവും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെയും അടിസ്ഥാനത്തില്‍ എയര്‍ ബബിള്‍ സര്‍വീസുകള്‍ ഇന്ത്യ അകത്തേക്കും പുറത്തേക്കും നടന്നിരുന്നു.

 
                                            