ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും സോണിയ നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയയുടെ നിര്‍ദ്ദേശം.
പാര്‍ട്ടി താല്പര്യത്തിന് അതീതമായി രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്കി തിരഞ്ഞെടുപ്പിനായി ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണം. നരേന്ദ്ര മോദി സര്ക്കാരിനെതിരെപ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയില്‍ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. പെഗാസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം, ഇന്ധനവിലക്കയറ്റം ഉള്‍പ്പടെ സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത്. ഈ രീതിയില്‍ മുന്നോട്ട് പോകണമെന്നാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശം.
