ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട മെസേജിംഗ് ആപ്പായ ടെലഗ്രാമിൽ വൻ മാറ്റങ്ങൾ . പ്രധാനമായി വരുന്ന മാറ്റം ഉപഭോക്താക്കൾക്ക് പെയ്ഡ് സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തുന്നുതാണ്. ആപ്പിന്റെ സ്ഥാപകൻ പവൽ ഡ്യൂറോവ് തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്.
പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ടെലഗ്രാം പ്രീമിയം അക്കൗണ്ട് ഉപയോഗിക്കാത്തവരുടെ ചാറ്റുകളും ഫയൽ ഷെയറിംഗുകൾക്കും ചില പരിമിതികൾ ഉണ്ടാകും. അതേസമയം നിലവിൽ ടെലഗ്രാം വഴി ലഭിക്കുന്ന എല്ലാ ഫീച്ചറുകളും സൗജന്യമായി തന്നെ തുടരും .
ഇപ്പോൾ ലഭ്യമാകുന്നതിലും കൂടുതലായി ടെലഗ്രാമിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നതെന്ന് പവൽ വ്യക്തമാക്കി. പുതിയ വരുമാന മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് കമ്പനി ഇത്തരമൊരു മാറ്റത്തിന് തുനിയുന്നത്. നിലവിൽ ടെലഗ്രാം ആപ്പ് ഡൗൺലെഡ് ചെയ്യുമ്പോൾ സൗകര്യങ്ങൾ എല്ലാം സൗജന്യമാണെന്ന ടാഗ്‌ലൈൻ ആണ് കാണുക. എന്നാൽ ഈ ടാഗ്‌ലൈനിൽ താമസിയാതെ മാറ്റം വരുമെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു. ആപ്പ് പ്രീമിയം ആക്കുന്നതിന്റെ ഭാഗമായി പ്രീമിയം സ്റ്റിക്കറുകളും ഇമോജികളും പുതുതായി ആരംഭിക്കും.
ടെലഗ്രാം പ്രീമിയം പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മെസേജ് അയയ്ക്കുമ്പോൾ പ്രീമിയം സബ്സ്‌ക്രിപ്ഷൻ പ്ലാനിനായി സൈൻഅപ്പ് ചെയ്യുന്നുണ്ടോ എന്നൊരു നോട്ടിഫിക്കേഷൻ ലഭിക്കുന്ന രീതിയിൽ പുതിയ അപ്ഡേഷൻ ഉടൻ വരുമെന്നാണ് കണക്കുകൂട്ടലുകൾ. ഇതിനുപുറമേ പുതിയ പ്രീമിയം വേർഷൻ വരുന്നതോടെ സൗജന്യ ടെലഗ്രാം പതിപ്പ് പരസ്യങ്ങൾ അനുവദിക്കാനുള്ള സാദ്ധ്യതകളും കാണുന്നുണ്ട്. രണ്ട് മാസം മുമ്പ് ഇഷ്ടപ്പെട്ട നോട്ടിഫിക്കേഷൻ ടോണുകൾ, ചാറ്റുകൾ മ്യൂട്ട് ചെയ്യുന്നതിനും, ഓട്ടോമാറ്റിക് ഡീലിറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷനുകൾ, ചാറ്റുകളിലെ റിപ്ലേ, ഫോർവേർഡിങ്ങ് എന്നിവയിൽ വരുത്തിയ ക്രമീകരണങ്ങൾ അടങ്ങിയ ഒരു അപ്ഡേഷൻ ടെലഗ്രാം പുറത്തുവിട്ടിരുന്നു.
കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപന് സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് വർത്തകളിൽ ഇടം പിടിച്ചതോടെ അദ്ദേഹത്തിനെതിരെ സോഷ്യൽ ട്രോൾ മഴ
സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ. സംഘപരിവാർ അഭിഭാഷകനെന്ന് പേരുകേട്ട കൃഷ്ണരാജ് അബദ്ധങ്ങൾ ചെയ്യുന്നതിലും മിടുക്കനാണെന്നാണ് ട്രോൾ. കൃഷ്ണരാജ് വാദിച്ച പരാജയപ്പെട്ട പൊതുതാൽപ്പര്യ ഹരജിയുമായി ബന്ധപ്പെടുത്തിയും പരിഹാസമുയരുന്നുണ്ട്. മുസ്‍ലിം സംവരണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് അദ്ദേഹത്തിന് തിരിച്ചടി നേരിട്ടത്. 2021 ജൂലൈയിലായിരുന്നു സംഭവം.
കൃഷ്ണരാജിന്റെ കക്ഷി നൽകിയ ഹരജി ഹൈക്കോടതി തള്ളിയെന്ന് മാത്രമല്ല ഹരജിക്കാരൻ 25,000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറർ ശ്രീകുമാർ മാങ്കുഴി നൽകിയ പൊതു താൽപര്യ ഹരജിയാണ് കോടതി പിഴയോടെ അന്ന് തള്ളിയത്. ഹരജിക്കാരൻ നൽകുന്ന പിഴത്തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരു മാസത്തിനകം നൽകണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അന്ന് കൃഷ്ണരാജിന്റെ വാദങ്ങൾ കേട്ടത്. എന്നാൽ ഒടുവിൽ ഹരജിക്കാരന് പിഴ വിധിക്കുകയായിരുന്നു. ലവ് ജിഹാദ് ആരോപണമുന്നയിച്ച വിവാദ അഡ്വക്കേറ്റ് എന്ന തരത്തിലായിരുന്ന അന്ന് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നത്.

 
                                            