വിമാനയാത്രയ്ക്കിടെ മദ്യരഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വച്ചായിരുന്നു സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് ക്യാബിൻ ക്യൂവിനോട് പരാതിപ്പെട്ടെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നും നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റമുണ്ടായത്. പരാതിപ്പെട്ടപ്പോൾ അയാളെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്. യാത്രക്കാരനെ കുറിച്ച് പരാതി പോലീസിൽ നൽകാനാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചത്.
നടിയുടെ പരാതിയിൽ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

 
                                            