തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ സിനിമ ലോകത്ത് സജീവമായ വ്യക്തിയാണ് സമാന്ത. തന്റെ അഭിനയത്തിന് ഇതിനോടകം തന്നെ താരം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഗൗതം വാസുദേവ് മേനോന്റെ തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരത്തിന്റെ ഓരോ പുത്തൻ ചിത്രങ്ങൾക്കായും ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. മലയാളികളുടെ പ്രിയ നായകനായ ഉണ്ണിമുകുന്ദൻ നായകനായും നായികയായി സാമാന്തയും വേഷമിടുന്ന പുത്തൻ ചിത്രം യാശോദ പ്രേക്ഷകർക്ക് മുൻപിലേക്ക് ഈ കഴിഞ്ഞ നവംബർ 11 നാണ് എത്തിയത്. ചിത്രത്തെ സംബന്ധിച്ചുള്ള പുതിയ വാസ്തുത എന്തെന്നാൽ ഈ ചിത്രത്തിന്റെ ഓ ടി ടി റിലീസ് ചെയ്തിരിക്കുകയാണ്. മലയാള സിനിമ പ്രേമികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൽ കൂടാതെ തെലുങ്ക്, തമിഴ്, സിനിമ മേഖലയിലും താരം ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ൽ താരത്തിന്റെതായി പുറത്തിറങ്ങിയ മല്ലൂസിംഗ് എന്ന ചിത്രം വളരെയധികം ജനപ്രിതി നേടിയിരുന്നു.
അതുപോലെ വിക്രമാദിത്യൻ എന്ന ചിത്രവും.
സാമാന്ത ഉണ്ണി മുകുന്ദൻ കോമ്പിനേഷനിൽ ഇറങ്ങിയ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹരിശങ്കർ- ഹരീഷ് നാരായണൻ എന്നിവ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് യശോദ.

സാമാന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി,ശരത് കുമാർ,റാവു രമേശ്, മുരളീ ശർമ,സമ്പത്ത് രാജ, ശത്രു, മധുരിമ,കൽപ്പിക ഗണേഷ്, ദിവ്യാ ശ്രീപദ, പ്രിയങ്ക ശർമ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ആമസോൺ പ്രൈമിൽ ഡിസംബർ 9 മുതലാണ് ഓ ടി റിലീസിന് അനുമതി നൽകിയിരുന്നത്.
പുരാണങ്ങളിലെ ശ്രീകൃഷ്ണന്റെ വളർത്തമ്മയാണ് യശോദ ആ സങ്കല്പത്തിൽ നിന്നുമാണ് സമാന്തയുടെ കഥാപാത്രവും സിനിമയുടെ പ്രധാന കഥാ പരിസരവും ഉരുത്തിരിഞ്ഞിട്ടുള്ളത്. പല സാഹചര്യങ്ങളാൽ വാടക ഗർഭധാരണത്തിൽ എത്തിപ്പെട്ട സ്ത്രീകളെ ചികിത്സിക്കുന്ന ആശുപത്രിയിലാണ് സിനിമയുടെ ഭൂമിക.

പണത്തിന്റെയും മറ്റു പല ആവശ്യങ്ങളുടെയും സാഹചര്യം മൂലം വാടക ഗർഭധാരണത്തിൽ എത്തുന്ന ഒരുകൂട്ടം സ്ത്രീകളുടെ ഇടയിലേക്ക് യശോദ എന്ന സ്ത്രീയെത്തുന്നതും തുടർന്ന് അവിടെ നടക്കുന്ന ദുരൂഹവും നാടകീയവുമായ സംഭവം വികാസങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഇന്ത്യൻ ത്രില്ലർ കളുടെ പൊതുസ്വഭാവം ആയ രണ്ട് വ്യത്യസ്ത കണ്ണികളെ കൂട്ടി യോജിപ്പിക്കുന്ന രീതി ഹരിയും ഹരീഷും സംവിധാനം ചെയ്യുന്ന യശോദയിലും തുടരുന്നു .സമാന്തയെ പിന്തുണയ്ക്കാൻ വരലക്ഷ്മി,, ഉണ്ണി മുകുന്ദൻ, മുരളീ ശർമ തുടങ്ങിയ താരങ്ങളും സിനിമയിൽ അണിനിരക്കുന്നു.
