ആയുർദൈർഘ്യത്തിന്റെ കണക്ക് പരിശോധിച്ചാൽ അവടെ സ്ത്രീകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. പുരുഷനെക്കാൾ ശരാരശി അഞ്ച് വർഷത്തോളം കൂടുതൽ ആയുസ് സ്ത്രീകൾക്കുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലവിധ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ശാസ്ത്രം സ്ത്രീകൾക്ക് ആയുസ് കൂടുതലാണെന്ന് സമർത്ഥിക്കുന്നത്.
എല്ലാപ്രായത്തിലുള്ള പുരുഷന്മാരുടെ ആരോഗ്യവും സ്ത്രീകളുടെതിനേക്കാള്‍ മോശമായ അവസ്ഥയിലാണെന്നാണ് ആരോഗ്യ ഗവേഷകര്‍ പറയുന്നത്.2021ലെ കണക്കുകള്‍ പ്രകാരം അമേരിക്കന്‍ ജനസംഖ്യയിലെ സ്ത്രീകളുടെ ആയൂര്‍ ദൈര്‍ഘ്യത്തിന്റെ ശരാശരി 79.1 വര്‍ഷമാണ്. എന്നാല്‍ ഇത് പുരുഷന്മാരില്‍ 73.2 വര്‍ഷമാണ്. വലിയ വ്യത്യാസമാണ് ഇതിലുള്ളത്. ഈ കണക്കിന്റെ അര്‍ത്ഥം അമേരിക്കയില്‍ മാത്രമാണ് ഈ വ്യത്യാസം ഉള്ളതെന്നല്ല. ലോകത്ത് എല്ലായിടത്തും പുരുഷന്മാരുടെ ആരോഗ്യം ഏകദേശവും ഇതുപോലെയാണ്.
എന്നാല്‍ ഇത് പുരുഷന്മാരുടെ കുറ്റകൊണ്ടുമാത്രമല്ല സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബയോളജിക്കല്‍ പരമാണ് കാരണം. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ്. ഇത് രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. ഇതുമൂലം അണുബാധിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉള്ളതിനാല്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.
അതെ സമയം പുകവലിയും മദ്യപാനവും മൂലം പുരുഷന്മാരില് ഹ്യദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ലഹരി ഉപയോഗം മൂലം പക്ഷാഘാതം, ഹ്യദ്രോഗം തുടങ്ങി പലവിധ രോഗങ്ങളും ഇവരെ പിടികൂടുന്നു. മനോവിഷമങ്ങളും മാനസിക സംഘർഷങ്ങളും നേരിടാൻ പുരുഷനേക്കാൾ കഴിവ് സ്ത്രീകൾക്ക് ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാനസിക പിരിമുറുക്കവും ആയുസിനെയും ആരോഗ്യത്തേയും ബാധിക്കുന്നു. ഇത് പലരേയും അകാല മരണങ്ങളിലേക്ക് തള്ളി വിടുന്നു.

 
                                            