ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റ് വനിതാ ദിനം പ്രമാണിച്ചു നിരവധി വനിതാ സംരംഭകര്‍ക്കായ് മാര്‍ച്ച് 11,12,13 ദിവസങ്ങളില്‍ എക്സ്പോ സംഘടിപ്പിക്കുന്നു. വിങ്സ് ഓഫ് പാഷന് സീസണ് 2 എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന എക്സ്പോ ഒരു കൂട്ടം വനിതാ സംരംഭങ്ങളുടെ ഉയര്‍ച്ചയ്ക്ക് വഴിത്തിരിവാകും. ഫുഡ്, ക്ലോത്സ്, ജ്വല്ലറി, കിഡ്സ് സെക്ഷന്‍, ഡെക്കറേഷന് തുടങ്ങി വ്യത്യസ്ത സംരംഭകരെ ഉള്‍പെടുത്തിയുള്ള ഫെസ്റ്റ് ആണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം അരുമന ഹോസ്പിറ്റലിനു സമീപം തഞ്ചാവൂര്‍ അമ്മവീട്, ഹെറിറ്റേജ് സ്പേസില്‍ വെച്ചാണ് ഫെസ്റ്റ് നടത്തുക. കഴിഞ്ഞ വര്‍ഷം വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ ഫെസ്റ്റിന്റെ ഫസ്റ്റ് സീസണ് വിജയകരമായതിനെ തുടര്‍ന്നാണ് സീസണ് 2 നടത്തുന്നത്.

 
                                            