മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?

എത്ര വലിയ അറിവുള്ള ആളേയും ഒന്ന് കുഴപ്പിക്കുന്ന ചോദ്യമാണ് മുട്ടയാണോ അതോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം. ചിലര്‍ പറയും മുട്ടയാണെന്ന്, ചിലര്‍ പറയും കോഴിയാണെന്ന്. ശരിക്കും മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്? കുട്ടികള്‍ക്ക് മുതല്‍ പണ്ഡിതന്മാര്‍ക്ക് വരെ സംശയമുള്ള ഒരു ചോദ്യമാണിത്.

കാലങ്ങളായി നമ്മളെ കുഴയ്ക്കുന്ന ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചതായാണ് ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.വളരെ വിശദമായി പഠിച്ച ശേഷമാണ് ഇവര്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ?ഗവേഷകര കണ്ടെത്തലിനെക്കുറിച്ച് വിശദമായി ജേര്‍ണല്‍ നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമ്‌നിയോട്ടുകളുടെ അഥവാ മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കളുടെ അതിജീവന ത്തിന് നിര്‍ണായകമായത് കട്ടികൂടിയ തോടോടുകൂടിയുള്ള മുട്ടകളാണെന്ന നിലവിലുള്ള കണ്ടെത്തലിനെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തല്‍.

ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടുപിടിത്ത അനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂര്‍വികര്‍ മുട്ടയിടുന്നതിനേക്കാള്‍ മുമ്പ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കാം എന്നാണ് പറയുന്നത്.

യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സസിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ കടുപ്പമുള്ളതും മൃദുവായതുമായ മുട്ടയിടുന്ന 51 സ്പീഷീസുകളുടെ ഫോസിലും 29 ജീവജാലങ്ങളെയും പഠനത്തിന് വിധേയമാക്കി.

സസ്തനികള്‍, ലെപിഡോസൗറിയ അഥവാ പല്ലികള്‍, മറ്റ് ഉരഗങ്ങള്‍, ആര്‍ക്കോസൗറിയ അഥവാ ദിനോസറുകള്‍, മുതലകള്‍, പക്ഷികള്‍ എന്നിവ ഉള്‍പ്പെടെ അമ്‌നിയോട്ടയുടെ എല്ലാ വിഭാ?ഗങ്ങളും വിവിപാരസ് അഥവാ പ്രസവിക്കുന്നതാണെന്നും അവയുടെ ശരീരത്തില്‍ ഭ്രൂണങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്നും പഠനത്തില്‍ പറയുന്നു.

സസ്തനികള്‍ ഉള്‍പ്പെടെ അമ്‌നിയോട്ടയുടെ എല്ലാ വിഭാ?ഗവും അവയുടെ ശരീരത്തില്‍ ഭ്രൂണങ്ങള്‍ വളരെ നീണ്ടകാലത്തേക്ക് നിലനിര്‍ത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. കട്ടിയുള്ള പുറംതൊലിയുള്ള മുട്ട പലപ്പോഴും പരിണാമത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം ആണെന്നും ആത്യന്തികമായി ഭ്രൂണത്തിന് സംരക്ഷണം നല്‍കാണാണ് ഇതെന്നും ഗവേഷണത്തില്‍ സൂചിപ്പിക്കുന്നു.
അമ്‌നിയോട്ടിക് മുട്ട, നിലവിലുള്ള ഉഭയജീവികളുടെ അനാമ്‌നിയോട്ടിക് മുട്ടയില്‍ നിന്ന് വളരെ വ്യത്യസ്തം ആണെന്നാണ് പറയുന്നത്. ക്ലാസിക് ഉര?ഗമുട്ട മാതൃക ഇനി പ്രസക്തമല്ലെന്നാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ മൈക്കല്‍ ബെന്റണ്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *