നൂറിന്റെ നിറവിൽ വി എസ്

സമരം, വീര്യം, പോരാട്ടം.. ഈ മൂന്നുവാക്കുകൾ ചേരുമ്പോഴുള്ള കരുത്ത്, അതാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും അവരുടെ കൂടെ നിന്ന നേതാവായിരുന്ന വിഎസിനു വെള്ളിയാഴ്ച നൂറു വയസ്സാകും.

പുന്നപ്ര വയലാർ സമരഭൂമിയുടെ 77 വാർഷിക ഘട്ടത്തിലാണ് ജനനായകന്റെ ജന്മശതാബ്ദി. തയ്യൽ തൊഴിലാളിയായും കയർ തൊഴിലാളിയുമായി കൊടി പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ കൗമാരം തുടങ്ങിയിരുന്നത്. തൊഴിലാളികളുടെ ഭാഷയിൽ വിയർപ്പിന്റെ മണമുള്ള കമ്മ്യൂണിസ്റ്റ്‌.

തന്റെ വീട് ക്യാമ്പ് ആക്കി മാറ്റി സമരക്കാർക്ക് പരിശീലനവും അതിനുവേണ്ടിയുള്ള ആസൂത്രണവും വിഎസ് നടത്തിയിരുന്നു. എന്നാലേ ഏറ്റുമുട്ടൽ ദിനങ്ങൾ പുന്നപ്രയിൽ നിന്നും മൂന്നാറിലേക്ക് പോകാൻ ആയിരുന്നു വിഎസിന്റെ നിയോഗം.

2019 ഒക്ടോബർ 24 മുതൽ വിഎസ് പൂർണ വിശ്രമത്തിലായി. പക്ഷാഘാതത്തിന്റെ ചെറിയ പകർപ്പാണ് വിഎസിനെ അന്നു വീഴിച്ചത്. സിപിഎമ്മിലെ ഒരു പക്ഷം തന്നെ അന്നു മുതൽ ആഘാതത്തിലായി.ആരോഗ്യ പ്രശ്‍നങ്ങൾ മൂലം വിഎസ് പൊതുജീവിതത്തിൽ നിന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും ഒഴിഞ്ഞിട്ട് 4 വർഷങ്ങളായി.

Leave a Reply

Your email address will not be published. Required fields are marked *