കാർത്തിക് സൂര്യ എന്ന യൂട്യൂബറിനേ അറിയാത്തതായി ആരും ഉണ്ടാക്കില്ല. ഒരു യൂട്യൂബ് താരത്തിന് എത്രയധികം ജനപ്രീതിയാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ലഭിക്കുന്നത് എന്ന് നമുക്കറിയാം. ഒരുപാട് ആരാധകർ ഇന്ന് കാർത്തിക് സൂര്യയ്ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വളരെയധികം താല്പര്യമാണ്. സെലിബ്രിറ്റി ന്യൂസുകൾ എന്നും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഹോസ്റ്റ് ആയതോടെ കാർത്തിക് സൂര്യ പ്രേക്ഷകഹൃദയങ്ങളിൽ കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു. ഷോയുടെ തിരക്കുകളിൽ താരം സജീവമാകുന്നു എങ്കിലും തന്റെ വ്ലോഗ് ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാൻ താരം മറക്കാറില്ല. തന്റെ ചാനലിലെ ഡെയിലി വ്ലോഗിന്റെ നൂറാം എപ്പിസോഡ് പ്രമാണിച്ചാണ് താരം തന്റെ പുത്തൻ വിശേഷം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുന്നത്. അത് തന്റെ കല്യാണ വിശേഷങ്ങളാണ്. പെണ്ണുകാണാൻ പോകുന്ന ചടങ്ങിനെ കുറിച്ചാണ് താരം ഒരു വീഡിയോ ഇട്ടത്.അത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാവുകയും ചെയ്തിരുന്നു. കാർത്തിക് സ്വയം തന്നെയാണ് തന്റെ വധുവിനെ കണ്ടെത്തിയിരിക്കുന്നത്.താൻ കണ്ടുപിടിച്ച പെൺകുട്ടിയെ കാണാനായി അച്ഛനും അമ്മയും കസിനും പോകുന്ന കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത്. ഞാൻ തന്നെ കണ്ടുപിടിച്ച പെൺകുട്ടി ആയതുകൊണ്ട് പെണ്ണുകാണൽ ചടങ്ങിന് എന്നെ കൊണ്ടുപോയില്ല എന്ന് പറഞ്ഞാണ് ആ വീഡിയോ താരം തുടങ്ങുന്നത് . അച്ഛനും അമ്മയും ചേർന്ന് പോയി പെണ്ണ് ചോദിക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ഇനി അടുത്ത കല്യാണ ചടങ്ങുകളിലേക്ക് കടക്കുകയാണെന്നാണ് ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ താരത്തിന് പറയാനുള്ളത്.ഞാന്‍ വളരെ അധികം എക്സൈറ്റഡ് ആണ് എന്നും അതുപോലെ തന്നെ പുള്ളിക്കാരിയും എക്സൈറ്റഡ് ആണെന്നും കാർത്തിക്ക് അഭിപ്രായപ്പെട്ടു . ലൈഫിൽ എല്ലാവർക്കും ഉള്ളതുപോലെ തന്നെ തനിക്കും ഇത് ഏറ്റവും വലിയ ടേണിങ് പോയിന്റ് തന്നെയാണിത്. ഇത്രയും കാലം ഒറ്റയ്ക്ക് നടന്ന ആള്ക്കാര്, ഇനി ഒരുമിക്കാന്‍ പോകുന്നു, നമുക്കൊരു ജീവിത പങ്കാളി വരുന്നു എന്നൊക്കെ പറയുന്നത് വലിയ കാര്യം തന്നെയാണ്, ഉത്തരവാദിത്വമാണ് എന്നാണ് എന്നെല്ലാം ആണ് വിവാഹത്തെക്കുറിച്ച് കാര്‍ത്തിക് സൂര്യ പറയുന്നത്. താരത്തിന്റെ പങ്കാളിയെ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍ ഇപ്പോള്‍.
