ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെരൂക്ഷമായിഅധിക്ഷേപിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട് പി.സി. ജോർജ്. പ്രതിപക്ഷ നേതാവ് പ്രീണന കുമാരനാണെന്നും കേരളത്തിലെ പ്രീണന രാഷ്ട്രീയം സർവ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശൻ യു.ഡി.എഫിൻ്റെ നേതൃനിരയിലെത്തിതനു ശേഷമാണെന്നുംമാണ്ജോർജിൻ്റെ ആരോപണം. ഹമാസ് വിഷയത്തിൽ മത മൗലികവാദികൾ നടത്തിയ റാലികളും സമ്മേളനങ്ങളും ഉദ്ഘാടനം ചെയ്തത് സതീശനാണ്. മുനമ്പം വിഷയത്തിൽ ഇരുവരുടെയും അടുത്ത് വന്നു വഖഫ് ഭൂമി അല്ല എന്ന് പറഞ്ഞ സതീശൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ അധിക്ഷേപങ്ങളുടെ നീണ്ട നിരയാണ് ഫേസ്ബുക്ക് കുറിപ്പിൽ. കുറിപ്പിന്്റെ പൂർണരൂപം പരിശോധിക്കാം.. പ്രീണന കുമാരൻ
കേരളത്തിലെ പ്രീണന രാഷ്ട്രീയം സർവ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശൻ
യു ഡി എഫ്ഫിന്റെ നേതൃ
നിരയിലെത്തിതനു ശേഷമാണു.
നാർകോറ്റിക് ജിഹാദിനെക്കുറിച്ചും, ലവ് ജിഹാദിനെക്കുറിച്ചും
മയക്കു മരുന്നു വ്യാപനതിനെക്കുറിച്ചും
പള്ളിയിൽ വിശ്വാസികളോട് സംസാരിച്ചതിന്റെ പേരിൽ കല്ലറങ്ങാട്ട് പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചത് ഇയാൾ ആയിരുന്നു.
ആരെ സന്തോഷിപ്പിക്കാൻ ആയിരുന്നു അത്?
ലീഗിനെയോ?
അതോ പോപ്പുലർ ഫ്രണ്ടിനെയോ?
അതേ പോലെ ഹമാസ് വിഷയത്തിൽ മത മൗലികവാദികൾ നടത്തിയ റാലികളും സമ്മേളനങ്ങളും ഉൽഘാടനം ചെയ്തത് ഇതേ സതീശൻ.
മുനമ്പം വിഷയത്തിൽ മുനമ്പത്തു ഇരകളുടെ അടുത്ത് വന്നു വഖഫ് ഭൂമി അല്ല എന്നു പറഞ്ഞ സതീശൻ തിരുവനന്തപുരത്തു എത്തിയപ്പോൾ നിയമസഭയിൽ നിലപാട് മാറ്റി വഖഫ് ബില്ലിനെതിരെ വേട്ടകരോടൊപ്പം കൂടി.
കുഞ്ഞാലികുട്ടി കണ്ണുരുട്ടിയപ്പോൾ
വഖഫ് എന്ന വാക്ക് പോലും ടിയാൻ ഉച്ചരിച്ചിട്ടില്ല.
മത മൗലിക വാദികൾ ഇരിക്കാൻ പറയുമ്പോൾ മുട്ടിൽ ഇഴയുന്ന നിലയിലേയ്ക്ക് സതീശൻ അധഃപധിച്ചിരിക്കുന്നു.
ഒരു വിഭാഗം മാത്രമല്ല ന്യൂനപക്ഷം എന്ന ചിന്ത കൂടി വേണം. ഇങ്ങനെ ഉള്ളവർ നയിക്കുന്ന ഒരു മുന്നണിയ്ക്ക് എന്ത് വിശ്വസിച്ചാണ് മറ്റു സമുദായ അംഗങ്ങൾ വോട്ട് ചെയ്യുന്നത്?
പാലാ ബിഷപ് ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു ഇന്ന് കാലം തെളിയിച്ചിരിക്കുന്നു.
അദ്ദേഹത്തെ അതിന്റെ പേരിൽ ഏറ്റവും കൂടുതൽ ക്രൂഷിച്ച സതീശൻ ഇന്ന് മാപ്പ് പറയാൻ തയ്യാറാവണം
ഇതാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
എന്നാൽ അതേസമയം, ബിജെപി നേതാവ് പി സി ജോർജിന്റെ വിദ്വേഷ പരാമർശത്തിൽ അന്വേഷണത്തിന് നിർദേശം. മുക്കം സ്വദേശി നൽകിയ പരാതിയിലാണ് ഡിജിപിയുടെ നിർദേശം. പ്രവാസി വ്യവസായി ശരീഫ് ആണ് പരാതി നൽകിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പി സി ജോർജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കേസെടുക്കാൻ മുക്കം പൊലീസിന് നിർദ്ദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ജോർജ്ജ് യു.ഡി.എഫിൽ എടുക്കാത്തതിൻ്റെ ചോറുക്കാണ് ഇപ്പോൾ ഉള്ളത് ഫേസ്ബുക്ക് കുരിലെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. നാക്കിന് എല്ലില്ലെന്ന് പറഞ്ഞു എന്തും പറയാമെന്ന് കരുതരുത്. ജോർജിൻ്റെ ഇത്തരം വാദങ്ങളെ ജനം തള്ളിക്കളയുമെന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു. കമൻ്റ് ബോക്സിലും ജോർജിനെതിരെ ഉയരുന്നത് കടുത്ത പ്രതിഷേധമാണ്. മുൻപു ജോർജ് യു.ഡി.എഫിൽ തിരികെ കയറാൻ ശ്രമിച്ചപ്പോഴൊക്കെ എതിർ നേതാക്കളിൽ. സതീശൻ ഉണ്ടായിരുന്നു. ഇതിൻ്റെ പ്രതികാരമാണ് ഇപ്പോൾ ഉള്ള ജോർജിൻ്റെ പ്രവർത്തനങ്ങളെന്നും പ്രവർത്തകർ പറയുന്നു.

 
                                            