അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി

കൊല്ലം: അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി.
എൻ വിനു കുമാറാണ് ജീവനൊടുക്കിയത്.വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
വിനു കുമാറിന്റെ അച്ഛൻ മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനിൽ കെ.നെല്ലൈകുമാർ (70) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ മരിച്ചു.ഇതറിഞ്ഞ് വീട്ടിലേക്ക് പോയ മകൻ വിനുകുമാറിനെ ഒരു മണിക്കൂറിനു ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു .
കൊല്ലം കാർത്തിക ജ്വല്ലറി, വിഗ്നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാർ. സരോജ അമ്മാളാണ് ഭാര്യ. വിനുകുമാറിന്റെ ഇരട്ടസഹോദരനായ എൽ.വിമൽകുമാർ, എൻ.വിജയകുമാർ എന്നിവരാണ് മറ്റു മക്കൾ. അവിവിവാഹിതനാണ് വിനുകുമാർ. അച്ഛന്റെയും മകന്റെയും സംസ്കാരം തിങ്കളാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *