വിശുദ്ധ മക്കയിലെ ഹറം മസ്ജിദിന്റെ കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിന് സമീപമുള്ള മിനാരങ്ങളില്‍ രണ്ട് പുതിയ ചന്ദ്രക്കലകള്‍ സ്ഥാപിച്ചു.ഉള്‍ഭാഗത്ത് ഇരുമ്ബ് ഘടനയ്ക്ക് ചുറ്റും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ചന്ദ്രക്കലകള്‍ സര്‍ണ്ണം പൂശി തിളങ്ങുന്നതും അതിമനോഹരവുമാണ്.
ഹറം ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നായാണ് ചന്ദ്രക്കലകളെ കണക്കാക്കുന്നതെന്ന് ഇരു ഹറം കാര്യാലയങ്ങളുടെ പ്രോജക്‌ട്സ് ആൻഡ് എഞ്ചിനീയറിംഗ് സ്റ്റഡീസ് ഏജൻസി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍-വഖ്ദാനി പറഞ്ഞു.
നിരവധി ഏജൻസികളുമായുള്ള പങ്കാളിത്വത്തോടെയും ഏകോപനത്തിലുടെയുമാണ് രണ്ട് മിനാരങ്ങളും സ്ഥാപിക്കുന്ന ജോലികള്‍ നടന്നതെന്ന് ഇരു ഹറം കാര്യാലയ മേധാവി ഡോ.അബ്ദുള്‍റഹ്മാൻ അല്‍ സുദൈസ് പറഞ്ഞു. മക്കയിലെ ഹറമില്‍ മൊത്തം 13 മിനാരങ്ങളുണ്ട്. കൂടാതെ വിശുദ്ധ കഅബ, ഹജറുല്‍ അസ്വ് എന്ന കരുത്ത ശില, സംസം കിണര്‍, മഖാം ഇബ്രാഹിം, സഫ- മര്‍വ കുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയും ഹറമിലാണ്.
