സ്വകാര്യ ബസ്സുകളുടെ അകത്തും പുറത്തും നിശ്ചിത തീയതിയ്ക്കുള്ളിൽ ക്യാമറ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസ്സുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നൽകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ്സിൽ ക്യാമറ സ്ഥാപിക്കുമ്പോൾ നിയമ ലംഘനങ്ങൾ കുറയും. ജിപിഎസുമായി ക്യാമറകൾ ബന്ധപ്പെടുത്തി തൽസമയം നിരീക്ഷണം നടത്തുന്നതും ആലോചിക്കുന്നുണ്ട്.

ഒക്ടോബർ 31ന് മുമ്പ് എല്ലാ ബസുകളിലും ക്യാമറകളും മുമ്പിലും പിറകിലും അകത്തും സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ ഒന്നിന് മുമ്പ് സീറ്റ് ബെറ്റുകൾ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ നിർബന്ധമാക്കണമെന്ന് മന്ത്രി പറഞ്ഞു. ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ ഇത്തരം നിയമലംഘനങ്ങൾ തടയാൻ കഴിയുമെന്നും നിശ്ചിത തീയതിക്ക് മുമ്പ് തന്നെ ക്യാമറകൾ ഘടിപ്പിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *