ആലുവയില്‍ ട്രെയിനപകടം. ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയാണ് അപകടമുണ്ടായത് . ഗുഡ്‌സ് ട്രെയിനായത്കൊണ്ട് തന്നെ വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. 42 വാഗണ്‍ സിമന്റുമായാണ് ട്രെയിന്‍ കൊല്ലത്തേക്ക് പോയത്. മുന്‍പിലുള്ള 2,3,4,5 വാഗണുകളാണ് ആലുവ മൂന്നാം പ്ലാറ്റ്‌ഫോമിന് സമിപുഉള്ള ട്രാക്കില്‍ പാളം തെറ്റിയത്.
അപകടത്തിന് പിന്നാലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് 2.15ഓടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. സിംഗിള്‍ ലൈന്‍ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിന്‍ കടത്തി വിടുകയാണിപ്പോള്‍. ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്.അതേസമയം, അഞ്ച് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രണ്ടെണ്ണം ഭാഗികമായി റദ്ദാക്കുകയും, ഒരു ട്രെയിനിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തു.

 
                                            