തക്കാളി വില വര്‍ധനവിനെ പ്രതിരോധിക്കാനായി റേഷന്‍ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. റേഷന്‍ കടയില്‍ നിന്ന് കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും തക്കാളി ലഭിക്കുക.
വിപണിയില്‍ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില.പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി പെരിയകറുപ്പന്‍ വ്യക്തമാക്കി. നിലവില്‍ പച്ചക്കറികള്‍ കുറഞ്ഞ വിലയില്‍ റേഷന്‍ കട വഴി വിതരണം ചെയ്യുന്നുണ്ട്.
സഹകരണ മന്ത്രി കെ.ആര്‍ പെരിയക്കുറുപ്പന്‍ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം.നഗരത്തിലുടനീളമുള്ള 82 പൊതുവിതരണ കടകളിലോ റേഷന്‍ കടകളിലോ കിലോയ്ക്ക് 60 രൂപ നിരക്കില്‍ തക്കാളി വില്‍ക്കും.വരും ദിവസങ്ങളില്‍ ചെന്നൈ ഒഴികെയുള്ള ജില്ലകളിലെ എല്ലാ റേഷന്‍ കടകളിലും തക്കാളി വിതരണം ചെയ്യും. രാജ്യത്തുടനീളം തക്കാളിയുടെ വില വര്‍ദ്ധിച്ചു, കര്‍ഷകരില്‍ നിന്ന് നേരിട്ട് തക്കാളി സംഭരിച്ച് വിപണി വിലയുടെ പകുതി വിലയ്ക്ക് വില്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.ഓരോ വര്‍ഷവും, ഒരു പ്രത്യേക സീസണില്‍, തക്കാളിയുടെ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തുമെങ്കിലും, ഭാവിയില്‍ ഇത്തരം സംഭവങ്ങളും പൂഴ്ത്തിവെപ്പും തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും പെരിയക്കുറുപ്പന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും തക്കാളി വില കത്തിക്കയറുകയാണ്. സംസ്ഥാനത്തുടനീളമുള്ള പുതിയ ഫാം-ഫ്രഷ് വെജി ഔട്ട്ലെറ്റുകളില്‍ വിപണി വിലയുടെ പകുതിക്ക് തക്കാളി വില്‍ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.പകുതി വിലയ്ക്ക് പച്ചക്കറി ലഭ്യമാകുന്നതിനാല്‍, 65-ഓളം ഫാം-ഫ്രഷ് വെജി ഔട്ട്ലെറ്റുകളില്‍ എത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റോക്ക് തീരുകയായിരുന്നു.ചെന്നൈ നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ കോയമ്‌ബേട് പച്ചക്കറി മാര്‍ക്കറ്റില്‍ തക്കാളിക്ക് പുറമെ പച്ചമുളകും റെക്കോര്‍ഡ് വിലയിലാണ്.കോയമ്‌ബേട് മാര്‍ക്കറ്റില്‍ സ്റ്റോക്കില്‍ വന്‍ ഇടിവുണ്ടായതിനാല്‍ നിലവില്‍ കിലോയ്ക്ക് 100 രൂപയ്ക്കാണ് പച്ചമുളക് വില്‍ക്കുന്നത്.
നഗരത്തില്‍ പ്രതിദിനം 200 ടണ്‍ പച്ചമുളക് ആവശ്യമാണ്.ആന്ധ്രപ്രദേശില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് മുഴുവന്‍ വിതരണവും വരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ സ്റ്റോക്ക് 80 ടണ്ണായി കുറഞ്ഞു, അതുമൂലം വില ഉയരുകയായിരുന്നു.

 
                                            