ലോകം കണ്ട ഏറ്റവും വലിയ കപ്പൽ ദുരന്തത്തിന്റെ കഥ പറഞ്ഞ ടൈറ്റാനിക് സിനിമയുടെ നെറുകിൽ കാൽ നൂറ്റാണ്ടിന് ശേഷവും പ്രൗഡിയൊട്ടും കുറയാതെ തിളങ്ങി തന്നെ നിൽക്കുകയാണ് .നാവിക സേനചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന യഥാർത്ഥ സംഭവം റിക്രീയേറ്റ് ചെയ്ത ടൈറ്റാനിക് സിനിമ ആ ദുരന്ത രാത്രിയുടെ നടുക്കം അതേ പോലെ പ്രേക്ഷകരിലേക്കെത്തിച്ചു.1912 ഏപ്രിൽ 10 ന് ഇംഗ്ലണ്ടിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് ഷിപ്പിങ്ങ് കമ്പനിയുടെ ആർ.എം.എസ് ടൈറ്റാനിക് എന്ന ആഡംബര കപ്പൽ ഏപ്രിൽ 14 ന് കൃത്യം 11.40 ന് ഒരു കൂറ്റൻ മഞ്ഞു മലയിൽ ഇടിക്കുകയായിരുന്നു. തകർന്ന് തരിപ്പണമായ ആ ഭീമൻ കപ്പൽ അതിൽ ഉണ്ടായിരുന്ന രണ്ടായിരത്തോളം യാത്രക്കാരുമായി 2 മണിക്കൂറിനു ശേഷം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.പകുതി ആളുകളെ രക്ഷിച്ചപ്പോഴും പകുതിയിലേറെ മനുഷ്യർ മരണത്തിനു കീഴടങ്ങി .സമാനതകളില്ലാത്ത ദുരന്തമായി ഇന്നും ആ കപ്പൽ ചരിത്രത്തിൽ വിറങ്ങലിച്ചു കിടക്കുന്നു.
1997 ലാണ് ഈ ചരിത്ര സിനിമ ജെയിംസ് കമാറൂൺ എന്ന ലെജൻഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. കപ്പലിന്റെ ആഡംബരവും അന്നത്തെ സാമൂഹിക ചുറ്റുപാടുകളും മനുഷ്യരും ദുരന്ത സമയത്തെ ഭീതിയുമെല്ലാമായി സിനിമ അപൂർവ്വ കാഴ്ച അനുഭവം കണികളിലേക്കെത്തിച്ചു എന്നത് സത്യമാണ് എന്നാൽ പ്രേക്ഷകരുടെ മനസ്സുടക്കിയത് ജാക്കും റോസുമാണ്.., അവരുടെ പ്രണയത്തിലാണ്.യാത്രയിൽ മൊട്ടിട്ട അവരുടെ പ്രണയവും ഒടുവിൽ പ്രണയിനിയെ സുരക്ഷിതയാക്കി മരണത്തിന്റെ ആഴിയിലേക്ക് വീണ് പോയ ജാക്കിന്റെ വേർപിരിയലും ഹൃദയത്തിൽ പതിയുന്നതാണ്.ജാക്ക് റോസ് എന്ന പ്രണയജോഡികൾ ഇന്നും പ്രണയത്തിന്റെ ഐക്കണുകളായി നിലനിൽക്കുന്നു.
ജാക്കിന്റെ മരണം ഒഴിവാക്കാവുന്നതായിരുന്നെന്നും സംവിധായകന്റെ ക്രൂരതയാണ് ജാക്ക് എന്ന കാഥാപാത്രത്തെ കൊന്നതെന്നും സിനിമ ഇറങ്ങിയത് മുതൽ ജെയിംസ് കാമറൂണിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ജെയിംസ് കാമറൂൺ. ശാസ്ത്രീയ വിശകലനവുമായാണ് ജെയിംസ് കാമറൂൺ എത്തിയിരിക്കുന്നത്. അറ്റ്ലാന്റിക് സാമുദ്രത്തിന്റെ തണുപ്പിൽ മണിക്കൂറുകളോളം പകുതി ശരീരം മുങ്ങിക്കിടന്ന ജാക്ക് മരണപ്പെടും എന്നത് ഉറപ്പാണ് എന്നാണ് ജെയിംസ് കാമറൂൺ പറയുന്നത്. ഫെബ്രുവരി 14 നു പുറത്തിറങ്ങുന്ന ടൈറ്റാനിക്കിന്റെ 4k റി മാസ്റ്റേർഡിനോടൊപ്പം ഇത് വ്യക്തമാക്കുന്ന ഡോക്യൂമെന്ററി കൂടെ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാക്ക് റോസ് പ്രണയ ജോടികൾ അവതരിപ്പിച്ച നായികാ നായകന്മാരുടെ അതേ ശരീരഭാരം ഉള്ള ഡമ്മികൾ സെൻസർ ഘടിപ്പിച്ചു ഫോറെൻസിക് വിദഗ്ധന്റെ സഹായത്തോടെ നടത്തിയ പരീക്ഷണം ആണ് ഡോക്യൂമെന്ററി.ലിയനാർഡോ ഡിക്രപിയോ ആണ് ജാക്ക് ആയി എത്തിയത് കെയ്റ്റ് വിൻസ്ലെറ്റ് ആണ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
3D 4K HDR-ലും ഉയർന്ന ഫ്രെയിം റേറ്റിലും റീമാസ്റ്റേർഡ് പതിപ്പ് സിനിമാശാലകളിൽ ലഭ്യമാകും. 2023 ഫെബ്രുവരി 10 മുതൽ ഡിസ്നി അന്താരാഷ്ട്ര തലത്തിൽ റിലീസ് ചെയ്യും.അവതാർ ദ വേ ഓഫ് വാട്ടറിന്റെ പ്രൊമോഷനിടയിലാണ് ജെയിംസ് കാമറൂൺ ഇതിനെപ്പറ്റി പറഞ്ഞത്.
