വയനാട് കുറുക്കൻ മൂലയിലും പയ്യൻ പാളിയിലുമായി കടുവാ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപെട്ട 13 കർഷകർക്കാണ് നഷ്ടപരിഹാരം സർക്കാരിൽ നിന്നും കിട്ടാനുള്ളത് . എന്നാൽ നിലവിൽ കൊടുത്തുകൊണ്ടിരുന്ന നഷ്ടപരിഹാരത്തുക തീർത്തും തുച്ഛമാണെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത് . നൽകി വരുന്ന നഷ്ടപരിഹാരത്തുക പാസായെന്ന് നോർത്ത് വയനാട് വനം ഡിവിഷൻ അധികൃതർ ആദ്യമേ തന്നെ അറിയിച്ചിരുന്നു . 17 വളർത്തുമൃഗങ്ങളെ നഷ്ടമായ കുറുക്കൻമൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന കാര്യത്തിൽ ജില്ലാ വികസന സമിതി യോഗത്തിന്റെ ശുപാർശയിലും തീരുമാനമായില്ല.
വന്യജീവികളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാരംതീർത്തും തുച്ഛമാണെന്ന പരാതി കാലങ്ങളായുണ്ട്. ഈ സാഹചര്യത്തിലാണ് കടുവകളുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കുറുക്കൻ മൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഒരു മാസമായിട്ടും യാതൊരു നടപടിയും ഇതേ തുടർന്ന് ഉണ്ടായിരുന്നതായി അറിയിച്ചിരുന്നില്ല . സർക്കാർ വാഗ്‌ദാനം തീർത്തും പാഴ്വാഗ്ദാനമാണെന്നാണ് കർഷകർ പറയുന്നത് .
