കോളിവുഡിലെ രണ്ട് ക്രൌഡ് പുള്ളര്‍മാരുടെ ചിത്രങ്ങളാണ് ഇക്കുറി തിയേറ്ററുകളിൽ ഒന്നിച്ചു എത്തിയത്. അജിത്തിന്‍റെ തുനിവും, വിജയ് നായകനായ വാരിസും തമിഴ് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്നും മികച്ച ഓപ്പണിംഗ് നേടിയെന്നുമാണ് വിവരങ്ങൾ. രണ്ടു ചിത്രങ്ങൾക്കും ലഭിച്ച പ്രീ റിലീസ് ഹൈപ്പ് ടിക്കറ്റ് വില്പനയെ ത്വരിതപ്പെടുത്തിയിട്ടുണ്ട്.രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് ഏറ്റവും പുതിയ വിവരം.
വാരിസിനെക്കാള്‍ കളക്ഷനില്‍ റിലീസ് ദിവസം തുനിവ് മേല്‍കൈ നേടി എന്നാണ് പറയുന്നത്. ആദ്യത്തെ ബോക്സ് ഓഫീസ് ട്രെന്‍റുകള്‍ പ്രകാരം തുനിവിന്‍റെ ആദ്യദിന ബോക്സ് ഓഫീസി കളക്ഷന്‍ 18.50 കോടി മുതല്‍ 20 കോടി വരെയാണ്. അതേ സമയം വാരിസിന്‍റെത് 17 കോടി മുതല്‍ 19 കോടിവരെയാണ് എന്നാണ് തമിഴ്നാടിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
രണ്ട് ചിത്രങ്ങളും ചേര്‍ത്താല്‍ തമിഴ്നാട്ടില്‍ നിന്നും റിലീസ് ദിവസം ഇരുചിത്രങ്ങളും ചേര്‍ന്ന് 40 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിട്ടുണ്ട്. എന്തായാലും അവസാന ബോക്സ് ഓഫീസ് ഫലങ്ങള്‍ ഇന്ന് ഉച്ചയ്ക്കുള്ളില്‍ എത്തിയേക്കും.
