25 ലക്ഷം രൂപയുടെ രാസ ലഹരിയുമായി ‘തുമ്പിപ്പെണ്ണ്’ പിടിയിൽ

തുമ്പിപ്പെണ്ണ് എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചി നഗരത്തിലെ ലഹരിമാഫിയയുടെ ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയായ കോട്ടയം ചിങ്ങവനം മൂത്താട്ടുചിറ സൂസിമോളും സംഘവും എക്സൈസിന്റെ പിടിയിൽ. കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്ന് കാറിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 350 ഗ്രാം രാസലഹരിയുമായാണ് ഇവർ പിടിയിലായത്. അങ്കമാലി മാങ്ങാട്ടുകര മാളിയേക്കൽ എൽറോയി, കാക്കനാട് അത്താണി കുറുമ്പനാട് പറമ്പിൽ അജ്മൽ എന്നിവരെയും എക്സൈസ് അറസ്റ്റ് ചെയ്തു.

ഇവിടെ കൈയിൽ നിന്നും പിടിച്ചെടുത്ത രാസലഹരിക്ക് വിപണിയിൽ 25 ലക്ഷം രൂപയാണ് വില. ഹിമാചൽ പ്രദേശിൽ നിന്നാണ് ഓൺലൈനായി ഇവർ ഈ മയക്കുമരുന്ന് വാങ്ങുന്നത്. ഹിമാചൽ പ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയയുടെ വിതരണക്കാരായ കണ്ണികളാണ് ഇവർ എന്ന് പോലീസ് പറഞ്ഞു. ഇന്നലെ കളമശ്ശേരി ഭാഗത്ത് കാറുമായി എത്തിയ ഇവരെ പിന്തുടർന്ന് ഷാഡോ പോലീസ് സംഘം എത്തിയെങ്കിലും ഇവരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നതുകൊണ്ട് അറസ്റ്റ് ചെയ്യാനായില്ല. തുടർന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *