യുവതാരങ്ങളായ അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രോമാഞ്ചം.
സിനിമ ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഒരു ഹൊറർ കോമഡി എന്റർടൈനറാണ് ഈ ചിത്രം. പുറത്തുവിട്ട ട്രെയിലർ വൻ പ്രതിയാണ് നേടിയത്.
ജോണ്പോള്‍ ജോർജ്ജും ഗിരീഷ് ഗംഗാധരനും സൗബിന്‍ ഷാഹിറും ചേർന്ന് ജോൺപോള്‍ ജോർജ്ജ് പ്രൊഡക്ഷന്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് രോമാഞ്ചം.ചിത്രത്തില്‍ ചെമ്പന്‍ വിനോദ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.കൂടാതെ സജിന് ഗോപു,ജഗദീഷ്, എബിന്‍ ബിനൊ,അഫ്സല്‍, ,ജോമോന്‍ ജോതിര്‍, ശ്രീജിത് നായര്‍,സിജുസണ്ണി, അനന്തരാമന്‍ അസിംജമാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കൂടാതെ സിനിമയില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
സംവിധായകന്‍ ജിത്തു മാധവന്‍ തന്നെയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. 2007-ല്‍ ബാംഗ്ലൂര്‍ നഗരത്തില്‍ താമസിക്കുന്ന കുറച്ച് യുവാക്കളും അവരുടെ ജീവിതത്തിലൂടെയുള്ള ഹൊറര്‍ കോമഡിയാണ് രോമാഞ്ചം എന്ന സിനിമ. സനു താഹിര്‍ ഛായാഗ്രഹണവും കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്ന രോമാഞ്ചത്തിന് സംഗീതം ഒരുക്കുന്നത് സുശിന്‍ ശ്യാംമാണ് .സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് രോമാഞ്ചം വിതരണം ചെയ്യുന്നത്.
ജോൺപോള്‍ ജോര്ജ്ജും ഗിരീഷ് ഗംഗാധരനും സൗബിന്‍ ഷാഹിറും ജോൺ പോള്‍ ജോര്ജ്ജ് പ്രൊഡക്ഷന്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് രോമാഞ്ചം.ചിത്രത്തില്‍ ചെമ്ബന്‍ വിനോദ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.കൂടാതെ സജിന് ഗോപു,ജഗദീഷ്, എബിന്‍ ബിനൊ,അഫ്സല്‍, ,ജോമോന്‍ ജോതിര്‍, ശ്രീജിത് നായര്‍,സിജുസണ്ണി, അനന്തരാമന്‍ അസിംജമാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കൂടാതെ സിനിമയില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
