ടെസ്ല, സ്പെയ്സ് എക്സ് തുടങ്ങിയ കമ്പനികളുടെ ഉടമയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണ് ഇലോൺ മസ്ക്. ചൊവ്വാഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്.
അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന നിലയിലേക്ക് അദ്ദേഹം നടന്നു കയറിയ വഴികൾ ഈ പുസ്തകം അവതരിപ്പിക്കുന്നു. കുട്ടിക്കാലത്ത് അദ്ദേഹത്തിന് പുസ്തകങ്ങൾ വലിയ ഇഷ്ടമായിരുന്നുവെന്നും വായനയാണ് ഇലോൺ മസ്കിനെ മികച്ച എൻജിനീയറാക്കി മാറ്റിയതെന്നും പുസ്തകം പറയുന്നു.
അവസരം കിട്ടുമ്പോൾ എല്ലാം ഇലോൺ മസ്ക് വായിക്കുമായിരുന്നു അച്ഛന്റെ ഓഫീസിലെ എൻസൈക്ലോപീഡിയകൾ മുതൽ കോമിക് കഥാപുസ്തകങ്ങൾ വരെ ആ വായനയിൽ ഉൾപ്പെട്ടു.
അദ്ദേഹത്തിന്റെ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കമ്പനിക്ക് പ്രചോദനം ലഭിച്ചതും ഇത്തരത്തിൽ നിന്നൊരു പുസ്തകത്തിൽ നിന്നാണ്.
ദി മൂൺ ഈസ് ഹാർഷ് മിസ്ട്രസ്, ഐസക് അസിമോവിന്റെ ഫൗണ്ടേഷൻ സീരീസ്, ഹിറ്റ് ഹൈക്കേഴ്സ് ഗൈഡ് ടു ഗ്യാലക്സി എന്നീ പുസ്തകങ്ങളാണ് മസ്ജിനെ കുട്ടിക്കാലത്ത് ആകർഷിച്ചത്.
