ജ്യോതിഷത്തില്‍ ഗ്രഹനില വളരെ സുപ്രധാനപ്പെട്ട കാര്യമാണ്. ഇതാണ് ഒരാളുടെ ജീവിതം നല്ലതാവുമോ മോശമാകുമോ എന്നെല്ലാം തീരുമാനിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ചില മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഒക്ടോബര്‍ മാസം അത്തരത്തില്‍ ചില രാശിമാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്.
ഇനിയുള്ള ദിവസങ്ങള്‍ ചില രാശിക്കാരെ സംബന്ധിച്ച് ഐശ്വര്യപൂര്‍ണമായിരിക്കും. ഒക്ടോബര്‍ രണ്ടിന് ശുക്രന് ചിങ്ങത്തില് പ്രവേശിച്ചിരിക്കുകയാണ്. നവംബറില്‍ ഇവ കന്നിയില്‍ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം ചില രാശിക്കാരെ അളവില്ലാത്ത രീതിയില്‍ സഹായിക്കും. അത് ധനയോഗത്തിനും, പല വളര്‍ച്ചയ്ക്കും വഴിയൊരുക്കും.
ശുക്രന്റെ രാശിമാറ്റം സമ്പത്തും ഐശ്വര്യവും സമ്മാനിക്കുമെന്നാണ് വിശ്വസിക്കുന്നത്. സമ്പത്ത് ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ ആഡംബരപൂര്‍ണമായ ജീവിതവും ലഭിക്കും. ജ്യോതിഷത്തില്‍ ശുക്രനെ ശുഭസൂചകമായിട്ടാണ് കാണുന്നത്.
സമ്പത്തിന്റെയും ആഡംബരത്തിന്റെയും സ്നേഹിത്തിന്റെയും ഭാവമാണ് ശുക്രന്. ഇവ മൂന്നും രാശിമാറ്റത്തിലൂടെ ചില രാശിക്കാരില്‍ പ്രകടമാവും. ഒരു മാസക്കാലം ഈ നാല് രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമായിരിക്കും.
ഇടവം: ഈ രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും സൗഭാഗ്യം നിറഞ്ഞ നാളുകള്‍ ആസ്വദിക്കാനാവും. ശുക്രന് ഇടവം രാശിക്കാരെ സന്തോഷകരമായ ജീവിതം നല്‍കിയാണ് അനുഗ്രഹിക്കുക. ജീവിതത്തില്‍ വലിയ ഐശ്വര്യം ഉണ്ടാവും.
ലക്ഷ്മി ദേവിയുടെ കൃപയാല്‍ ബിസിനസ്സിലെ വിജയം നിങ്ങള്‍ക്കുണ്ടാവും. അതിലൂടെ ധനയോഗവും തെളിഞ്ഞ് നില്ക്കും. ഒരുപാട് നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാവും.
ചിങ്ങം: ശുക്രന് മനസ്സറിഞ്ഞ് അനുഗ്രഹിക്കുക ഈ രാശിക്കാരെയാണ്. സമ്പത്ത് ചിങ്ങം രാശിക്കാര്‍ക്ക് ഒരുപാടുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ടെങ്കില്‍ അത് മാറി കിട്ടും. വലിയ രീതിയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിക്കും.
ബിസിനസ് സംബന്ധമായ ജോലികളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബഹുമാനവും വര്‍ധിക്കും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരവും, യോജിപ്പുമുള്ള സമയമുണ്ടാവും. ഇതെല്ലാം ശുക്രന്റെ രാശിമാറ്റത്തോടെ ഈ രാശിക്കാരില്‍ ഉണ്ടാവുന്നതാണ്.
വൃശ്ചികം: ശുക്രന്റെ സംക്രമത്തോടെ ഈ രാശിക്കാര്‍ക്കും നേട്ടങ്ങളുടെ നാളുകളാണ് കടന്നുവരിക. വൃശ്ചിക രാശിക്കാര്‍ക്ക് പുതിയ തുടക്കം ജീവിതത്തില്‍ ലഭിക്കും. വരുമാനം കാര്യമായി തന്നെ വര്‍ധിക്കും.ബിസിനസുകള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് കൂടുതല്‍ ശക്തമാകും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അതിന്റെ സമയം പ്രത്യേകം ശ്രദ്ധിക്കണം. പക്ഷേ ഇവര്‍ക്ക് അനുയോജ്യമായ സമയമാണ് ഇപ്പോള്‍.
ധനു: ഈ രാശിക്കാര്‍ക്ക് ശുക്രന് നല്ലത് സമ്മാനിക്കും. ലക്ഷ്മി ദേവി ഐശ്വര്യങ്ങള്‍ ഇവര്‍ക്ക് സമ്മാനിക്കും. ഇവര്‍ക്ക് വീടോ വാഹനമോ, വിലയുള്ള വസ്തുക്കളോ ഈ സമയം വാങ്ങാം. കരിയറില്‍ പുരോഗതിക്കുള്ള അവസരങ്ങളുമുണ്ടാവും. സമൂഹത്തില്‍ മികച്ച ബഹുമാനം ഇവര്‍ക്ക് ലഭിക്കും.
