എന്റെ ജീവിതത്തിലെ ഏറ്റവും മോശം എട്ടു വർഷങ്ങൾ ; സൽമാൻ ഖാന്റെ പീഡനത്തെക്കുറിച്ച് കൂടുതൽ തുറന്നു പറച്ചിലുകളുമായി മുൻ നടി സോമി

ബോളിവുഡ് നായകനായ സൽമാൻ ഖാനെ കുറിച്ചുള്ള വാർത്തകൾ കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായിരുന്നു. സൽമാൻ ഖാന്റെ കാമുകി അദ്ദേഹത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകളും ആയി രംഗത്തെത്തിയിരുന്നു. അന്ന് പുറത്തുവന്നത് സൽമാൻ ഖാൻ എന്ന താരത്തിന്റെ മറ്റൊരു മുഖമായിരുന്നു. എന്തെല്ലാമോ വിവാദങ്ങൾക്ക് ശേഷം അതെല്ലാം ഒന്ന് കെട്ടടങ്ങുകയും ഇപ്പോൾ പൂർവാധികം ശക്തിയോടെ ആ വിവാദങ്ങൾ തിരിച്ചെത്തുകയും ചെയ്തിരിക്കുകയാണ്. സൽമാൻ ഖാന്റെ കാമുകി അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങൾ കൂടി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ . അന്ന് ഇട്ട പോസ്റ്റിനെ കുറിച്ചാണ് കാമുകി സോമി അലി പറഞ്ഞിരിക്കുന്നത്. വളരെ ദേഷ്യത്തിലും മോശം ഭാഷയിലും ആണ് താനാ പോസ്റ്റുകൾ ഇട്ടതെന്നും ഒരു എൻജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ അത്തരം പോസ്റ്റുകൾ എനിക്ക് യോജിച്ചതല്ല എന്നുമാണ് ഇപ്പോൾ സോമി അലി പറഞ്ഞിരിക്കുന്നത്. കൂടാതെ ആ പോസ്റ്റുകൾ താൻ പിൻവലിച്ചു എന്നും സോമി പറഞ്ഞു.
സൽമാൻഖാന്റെ മുൻ കാമുകി സോമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട പോസ്റ്റാണ് ഇത്. മുൻ നടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി നേരത്തെ സൽമാൻഖാനുമായി ബന്ധത്തിലായിരുന്ന കാലത്ത് മർദ്ദനമടക്കം അനുഭവിച്ചു എന്നാണ് തുറന്നു പറഞ്ഞത്. സൽമാൻ ഖാൻ കാരണം തനിക്ക് നേരിടേണ്ടിവന്ന ഗാർഹിക പീഡനത്തെ കുറിച്ച് സോമി നേരത്തെ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. ഇത് വാർത്ത ആയതോടെയാണ് എന്തുകൊണ്ട് താൻ പോസ്റ്റ് പിൻവലിച്ചു എന്ന പുതിയ വിശദീകരണത്തെക്കുറിച്ച് സോമി പറഞ്ഞത്. സൽമാൻഖാനൊപ്പം ചെലവഴിച്ച 8 വർഷം എന്റെ ജീവിതത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട ഏറ്റവും മോശം വർഷങ്ങളായിരുന്നു എന്നും പുതിയ കുറിപ്പിൽ സോമി വ്യക്തമാക്കുന്നു.
വളരെ ദേഷ്യത്തിലും മോശം ഭാഷയിലുമാണ് താനാ പോസ്റ്റുകൾ ഇട്ടത് ഒരു എൻജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ അത്തരം പോസ്റ്റുകൾ എനിക്ക് യോജിച്ചതല്ല അതിനാൽ ആ പോസ്റ്റുകൾ ഞാൻ പിൻവലിച്ചു എന്ന് സോമി പറഞ്ഞു.
സൽമാൻ ഖാനും സോമിക്കുമിടയിൽ എന്താണ് നടന്നത് എന്നതിന് മുൻകാല നടി വിശദമായിത്തന്നെ പോസ്റ്റിൽ മറുപടി നൽകുന്നുണ്ട്.” അദ്ദേഹത്തോടൊപ്പം ചിലവഴിച്ച എട്ട് വർഷങ്ങൾ എന്റെ ജീവിതത്തിന്റെ നിലനിൽപ്പിൽ തന്നെ ഏറ്റവും മോശം വർഷങ്ങളായിരുന്നെന്നും പല പ്രശ്നങ്ങൾക്കിടയിലും സൽമാൻ തന്നെ മണ്ടി,വൃത്തികെട്ടവൾ എന്നൊക്കെ വിളിച്ച് നിരന്തരം അധിക്ഷേപിക്കാറുണ്ടായിരുന്നു എന്നും, സോമി പറഞ്ഞു. കൂടാതെ തന്നെ തീരെ വിലയില്ലാത്തവളായി ചിത്രീകരിക്കാറുണ്ടെന്നും കൊച്ചാക്കാറുണ്ടെന്നും അങ്ങനെയല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല എന്നും അവർ പറഞ്ഞു. “
വർഷങ്ങളോളം സൽമാൻ പൊതുസ്ഥലത്ത് ഞാൻ കാമുകിയാണെന്ന് തുറന്നു പറഞ്ഞില്ല. ഒടുവിൽ എന്നെ കാമുകിയായി അംഗീകരിച്ച ശേഷം സൽമാൻ അയാളുടെ സുഹൃത്തുക്കൾക്ക് മുന്നിൽ എന്നും എന്നെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്തു.ഞാൻ തിരഞ്ഞെടുത്ത ബന്ധമാണ് ഇത് എന്ന് പറയാൻ എനിക്ക് മടിയൊന്നുമില്ല. എന്നെ സ്നേഹിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന ഒരാളെ തേടിയുള്ള അന്വേഷണത്തിൽ സംഭവിക്കുന്നതാണ് ഇത്. ഈ ബന്ധത്തിന്റെ പേരിൽ എന്നെ ഉപയോഗിക്കുകയാണ് . ഏറ്റവും മോശമായി ലൈംഗിക ശാരീരിക മാനസിക പീഡനം അനുഭവിച്ച കാലമാണ് സൽമാനുമായുള്ള ആ ബന്ധം എന്നാണ് സോമി പറഞ്ഞത്.ഈ കാര്യങ്ങൾ തുറന്നു പറയാൻ എന്താണ് വൈകിയത് എന്നാണ് ഇതിനെക്കുറിച്ച് മറ്റുള്ളവർ ചോദിക്കുന്നത്. ഇത് ശരിക്കും ഒരു ബ്രേക്കിംഗ് ന്യൂസ് അല്ല എന്നതാണ് സത്യം 1999 കാലത്തെ സിനിമ മാഗസിനുകളിൽ പലപ്പോഴും വന്ന കാര്യമാണ് ഇതൊന്നും സോമി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *