ഏറെക്കാലമായി രാജ്യം കാത്തിരുന്ന വനിതാ സംഭരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. അവതരണത്തിനു മുമ്പ് പാർലമെന്റിൽ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു.
വനിതാ സംവരണം നടപ്പിലാക്കുവാൻ ദൈവം തന്നെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും ആദരം. ബില്ലിലൂടെ ജനാധിപത്യം കൂടുതൽ കരുത്താർജ്ജിക്കും. മോദി കൂട്ടിച്ചേർത്തു.
പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാളാണ് അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്ക് സംവരണം ചെയ്യുന്നതാണ് ബില്ല്.

 
                                            