റൈനോപ്ലാസ്റ്റിക് സർജറിക്ക് വിധേയമായ യുവതി ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട് മരിച്ചതായി റിപ്പോർട്ട്. 21 വയസ്സുകാരിയാണ് മരിച്ച തെന്ന് അൽറായി പത്രം റിപ്പോർട്ടു ചെയ്തു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ യുവതിക്ക് ബോധം ന ഷ്ടപ്പെടുകയും തുടർച്ചയായി നിരവധി ഹൃദയാഘാ തം സംഭവിക്കുകയും ചെയ്തു.തുടർന്ന് വീണ്ടും ആ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂ ക്കിലെ അസ്ഥിയിൽ ഘടനാപരമായ മാറ്റങ്ങൾ വരു ത്തി രൂപമാറ്റം സൃഷ്ടിക്കുന്നതാണ് റൈനോപ്ലാസ്റ്റിക്.
വിദേശ രാജ്യങ്ങളിൽ സ്ത്രീകൾ റൈനോപ്ലാസ്റ്റിക്ക് വിധേയരാകുന്നത് സർവസാധാരണമാണ്.സഹോദ രി ആരോഗ്യവതിയായിരുന്നെന്നും ഗുരുതരമായ ആ രോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവ തിയുടെ സഹോദരൻ പറഞ്ഞു. ശ്വാസകോശം, ശ്വാ സനാളം, അന്നനാളം എന്നിവയിൽ വലിയ അളവിൽ രക്തത്തിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെ ത്തി. ഇത് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതായും സഹോദരൻ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓ ഫിസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.

 
                                            