മകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ

കന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ .ഡൽഹി പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ചേർന്ന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കി ശേഷം ഉപേക്ഷിച്ചത്.പട്രോളിങ്ങിനിറങ്ങിയ പൊലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ കണ്ടെത്തുക ആയിരുന്നു.
മൃതദേഹം കണ്ടെത്തിയ ദിവസം ആരുടേതെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ശ്രദ്ധ കേസിന്റെ പശ്ചാത്തലത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താൻ വീണ്ടും അന്വേഷിച്ചപ്പോഴാണ് സമാനമായ അഞ്ജൻ ദാസിന്റെ കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്. കേസിനസ്പദമായ സംഭവത്തിൽ ഭാര്യ പൂനം, മകൻ ദീപക് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *