കോട്ടയം കുമരനല്ലൂരിൽ വളർത്തു നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോൾ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതി കുമരനെല്ലൂർ സ്വദേശി റോബിൻ ഓടി രക്ഷപ്പെട്ടു.
റോബിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. വിവിധ വിദേശ ബ്രീഡുകളിൽ പെട്ട 13 നായ്ക്കളെയാണ് ഇയാൾ വളർത്തുന്നത്. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ റോബിന്റെ വാസസ്ഥലത്തു നിന്നും 13 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തി. റോബിൻ നായ്ക്കളെ വിട്ടു കടിപ്പിച്ചിരുന്നതായ് പരാതിയുണ്ടായിരുന്നു. എന്നാൽ കഞ്ചാവ് വിൽപ്പന ഉണ്ടെന്ന കാര്യം പുറത്തിറഞ്ഞിരുന്നില്ല. പോലീസ് പരിശോധനയ്ക്ക് ശേഷമാണ് ഈ വിവരം നാട്ടുകാരറിയുന്നത്

 
                                            