മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ ക്ഷാമം തുടരും.

സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ അടക്കം ക്ഷാമം വീണ്ടും തുടരും. 40 ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെൻഡർ മൂന്നാം വട്ടവും മുടങ്ങി. കുടിശ്ശിക തീർപ്പാക്കാത്തതിനാൽ ആണ് ടെൻഡർ ബഹിഷ്കരിച്ചതെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കി. ഇതോടെ സപ്ലൈക്കോയും ടെൻഡർ പിൻവലിച്ചു.

സബ്സിഡി ഉത്പന്നങ്ങൾക്ക് വില കൂട്ടി സർക്കാർ തീരുമാനമെത്തിയിട്ട് തൊട്ടടുത്ത ദിവസമായിരുന്നു സപ്ലൈകോ ടെൻഡർ ക്ഷണിച്ചത്. അരി, പഞ്ചസാര, പയർ വർഗ്ഗങ്ങൾ ഉൾപ്പെടെ 40ഇന ഉത്പന്നങ്ങൾ ടെൻഡർ എടുത്താൽ മൂന്ന് ദിവസത്തിനകം സപ്ലൈകോ കേന്ദ്രങ്ങളിൽ വിതരണക്കാർ എത്തിക്കുമായിരുന്നു. എന്നാൽ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരും, മില്ലുടമകളും കുടിശികയിൽ വിട്ടുവീഴ്ചയില്ലാതെ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *