പൃഥ്വിരാജ് സുകുമാരനും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഒന്നിക്കുന്ന പുതുച്ചിത്രം ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

നിർമ്മാതാക്കൾക്കിടയിൽ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് അൽഫോണിസ് പുത്രൻ. നടൻ, പ്രൊഡ്യൂസർ, എഡിറ്റർ ,എഴുത്തുകാരൻ എന്നി മേഖലയിലും അൽഫോണീസ് പുത്രൻ സജീവമാണ്. അൽഫോണിൽ പുത്രന്റെ ആദ്യചിത്രം 2013 ഇറങ്ങിയ നേരം ആണ്. . ഇത് വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.അതിനുശേഷം 2015 പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രവും ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തു. ഇപ്പോഴിതാ 7 വർഷങ്ങൾക്കു ശേഷം ‘ഗോൾഡ് ‘എന്ന പുത്തൻ ചിത്രത്തിന്റെ അണിയറയിൽ ആണ് ഇദ്ദേഹം. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ആണ്.ഗോൾഡ് എന്ന ഈ ചിത്രം ഒരു മലയാളം ആക്ഷൻ കോമഡി ചിത്രമായാണ് തിയേറ്ററുകളിൽ എത്തുക. പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ,നയൻതാര എന്നിവരെ കൂടാതെ ദീപ്തി ഷട്ടി,അജ്മൽ അമീർ, കൃഷ്ണ ശങ്കർ, ചെമ്പൻ വിനോദ്,വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ബാബുരാജ്,ലാലു അലക്സ്, ജഗദീഷ്, സുരേഷ് കൃഷ്ണ,ശക്തി കൃഷ്ണ, ഷമ്മി തിലകൻ,അബു സലീം, പ്രേംകുമാർ, സുധീഷ്,ഇടവേള ബാബു, ഷെബിൻ ബെൻസൺ,ജാഫർ ഇടുക്കി,തെസ്നി ഖാൻ ,സൂരജ് സത്യൻ,പ്രഭു,തുടങ്ങി വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓണത്തിന് ഗോൾഡ് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാനനിമിഷം അത് മാറ്റിവയ്ക്കുകയായിരുന്നു. കാത്തിരിപ്പിന് ശേഷം ഇപ്പോൾ ഇതാ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രസകരമായ ഒരു കുറിപ്പോടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. എന്നാൽ ഒരു സിനിമ റിലീസ് ചെയ്യാനും ഇപ്പോള്‍ ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി തന്നെ ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ എന്ന പ്രാർത്ഥനയോടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *