മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും . അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികൾ, ജസ്റ്റിസ് എ.എം. ഖാനവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പെരിയാർ കേസിൽ കോടതി പരിഗണിച്ച് തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കക്ഷികളുടെ അഭിഭാഷകർക്ക് നിർദ്ദേശം നൽകിയിരുന്നു . അഭിഭാഷകർ യോഗം ചേർന്ന് സമവായത്തിലെത്തണമെന്നും , ഏതെല്ലാം വിഷയങ്ങളിലാണ് തർക്കമെന്ന് അറിയിക്കണമെന്നും കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു .
