നിരവധിപേർ നിരവധി ഗിന്നസ് റെക്കോർഡ് ഇടുന്നത് നാം കാണുന്നതാണ്. ഗിന്നസ് റെക്കോർഡ് പറയുന്നത് ചെറിയ ഒരു സമ്മാനം അല്ല ലോകത്തുള്ളതിൽ വച്ച് ഏറ്റവും കഴിവുള്ളവർക്കാണ് ഈ സമ്മാനം ലഭിക്കുന്നത്. ഏതൊക്കെ തരത്തിലുള്ള ഗിന്നസ് റെക്കോർഡുകൾ ആണ് നമുക്ക് ചുറ്റും ഓരോരുത്തരും വാങ്ങിക്കൂട്ടുന്നതല്ലേ. ചിലത് കാണുമ്പോൾ നാം ഒന്ന് അനുകരിച്ചു നോക്കാൻ ശ്രമിക്കാറുണ്ട്. ചില കാര്യങ്ങൾ നാം അപ്രതീക്ഷിതമായി ചെയ്യുമ്പോൾ നാം പറയാറുണ്ട് നിനക്ക് ഗിന്നസ് റെക്കോർഡ് ലഭിക്കുമെന്ന്. എന്നാൽ അങ്ങനെ പെട്ടെന്ന് വാങ്ങിയെടുക്കാൻ പറ്റുന്ന ഒന്നല്ല ഈസ് റെക്കോർഡ് അതിന് കഠിന പ്രയത്നം ആവശ്യമാണ്. അതിലുപരി ജന്മനാ ഉള്ള ഒരു കഴിവും. കണ്ണുതള്ളി ഗിന്നസ് റെക്കോർഡ് ഇട്ടവൻ , ഏറ്റവും വലിയ ഏമ്പക്കം ഇട്ട് ഗിന്നസ് റെക്കോർഡ് ഇട്ടവൻ, ഏറ്റവും വലിയ കാലുള്ളവൻ, ഏറ്റവും നീളം ഉള്ളവൻ , ഏറ്റവും അധികം ഭാരം ഉള്ളവൻ , ശരീരത്തിൽ കാന്തിക ശക്തിയുള്ളവൻ അങ്ങനെ നിരവധി ആളുകളെ നാം കണ്ടു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു ഗിന്നസ് റെക്കോർഡ് ആണ് ഇയാൾ നേടിയിരിക്കുന്നത്. റെക്കോർഡ് നേട്ടം എന്തിനാണ് എന്നല്ലേ ഏറ്റവും വലിയ വായ ഉള്ള വ്യക്തി എന്നതുകൊണ്ടാണ് ഈ റെക്കോർഡ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. നിനക്ക് വലിയ വായ ആണല്ലോ എന്ന് നാം ചിലരെ കളിയാക്കി പറയാറുണ്ട്. എന്നാൽ നാം പറയുന്നവരുടെ വായ ഒന്നും അത്ര വലുതല്ല എന്ന് നാം മനസ്സിലാക്കണം. അത് ഈ വ്യക്തിയെ കണ്ടാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
ഏറ്റവും വലിയ വായയുള്ള മനുഷ്യൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കക്കാരനായ ഐസക് ജോൺസൺ ആണ് .

പൂർണമായി തുറന്നു പിടിക്കുമ്പോൾ 10.175 സെന്റിമീറ്ററാണ് ഐസക്കിന്റെ വായയുടെ വീതി. ഇതു രണ്ടാം തവണയാണ് ഐസക് റെക്കോർഡ് സ്വന്തം പേരിലാക്കുന്നത്. ഐസക്കിന്റെ വായയുടെ വിശേഷങ്ങളുമായി ഗിന്നസ് റെക്കോർഡ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലാണ്.ആ വായ കണ്ട നിരവധി ആളുകൾ അമ്പരന്നുപോയി എന്നതാണ് സത്യം. ബർഗർ കഴിക്കുമ്പോൾ നാം ചിലപ്പോൾ ആലോചിക്കാറുണ്ട് വലിയ വായ ആണെങ്കിൽ ഈ ബർഗർ കഴിക്കാൻ സുഖമായിരുന്നു എന്ന്. പക്ഷേ ഇത്ര വലിയ വായ വേണോ എന്ന് രണ്ടു തവണ ചിന്തിക്കണം.

14-ാം വയസ്സിലാണ് ഐസക് ആദ്യമായി റെക്കോർഡിൽ സ്ഥാനം പിടിക്കുന്നത്. അന്ന് 9.34 ആയിരുന്നു ഐസക്കിന്റെ വായയുടെ വീതി. 2017 ൽ 8.8 സെന്റിമീറ്റർ വീതിയുള്ള വായയുമായി ജർമ്മൻ സ്വദേശി ബെർണ്ട് ഷ്മിഡ് കുറിച്ച് റെക്കോർഡാണ് അന്ന് ഐസക് തകർത്തത്. എന്നാൽ 2019ൽ ഫിലിപ്പ് ആൻഗസ് എന്നയാൾ ഐസക്കിന്റെ ഈ റെക്കോർഡ് തകർത്തു. 9.52 സെന്റി മീറ്റർ ആയിരുന്നു ഫിലപ്പിന്റെ വായയുടെ വീതി. എന്നാൽ ഐസക് വിട്ടു കൊടുക്കാൻ തയാറായില്ല 2020ൽ കൂടുതൽ വിശാലമായ തന്റെ വായ കൊണ്ട് പുതിയ റെക്കോർഡ് അദ്ദേഹം കുറിച്ചു.സ്വന്തം കയ്യിലെ മുഷ്ടി,ബോൾ,ആപ്പിൾ, വെള്ള കുപ്പിയുടെ പിൻഭാഗം ഇവയെല്ലാം തന്റെ വായ്ക്കുള്ളിൽ ആക്കി ഐസക്ക് കാണിക്കുന്നുണ്ട്. 40 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ട് അമ്പരന്നത്.
