വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്’ ദളപതി 67 ‘.
കമൽഹാസൻ നായകനായ ചിത്രം വിക്രത്തിനു ശേഷം ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 67.
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.ഇപ്പോഴിതാ വിജയി ചിത്രത്തിന്റെ ഊട്ടി റിലീസുകളെ സംബന്ധിക്കുന്ന വിവരമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ദളപതി 67 ന്റെ ഒ ടി ടി റിലീസ് നേടിഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നു. 160 കോടി രൂപയ്ക്കാണ് ഒ ടി ടി സ്ട്രീമിംഗ് റൈറ്റുകൾ വിറ്റു പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് സൂചനകൾ. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ബോളിവുഡ് താരമായ സഞ്ജയ് ദത്ത് ചിത്രത്തിൽ വില്ലനായി എത്തുന്നു എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.
ആക്ഷൻ കിങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അർജുൻ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു എന്ന സൂചനകൾ ഉണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.ദളപതി 67 ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട് എന്നാണ് കിട്ടിയ വിവരങ്ങൾ.ഈ വരുന്ന ഡിസംബറിൽ ദളപതി 67 ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രിയപ്പെട്ടക്ഷൻ ജോലികളിൽ തിരക്കിലാണ് സംവിധായകൻ ലോകേഷ് കനകരാജ്. ചിത്രത്തിന്റെ തിരക്കഥ ലോകേഷ് തന്നെയാണ്.
