പറവൂർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68

പറവൂർ ഭക്ഷ്യ വിഷബാധയിൽ മജ്ലിസ് ഹോട്ടലിന്റെ മുഖ്യ പാചകക്കാരൻ പൊലിസ് കസ്റ്റഡിയിൽ. ഹോട്ടൽ ഉടമകൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി.

Leave a Reply

Your email address will not be published. Required fields are marked *