നിലമ്പൂരിൽ വീട്ടുമറ്റത്തെ തെങ്ങിലിരുന്ന കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങകൊണ്ട് വീട്ടമ്മയുടെ കൈക്ക് പരിക്ക്. വനത്തിനോട് ചേർന്ന് മേഖലയിലെ സ്വന്തം വീട്ടിൽ വച്ചാണ് വീട്ടമ്മയ്ക്ക് കുരങ്ങിന്റെ ആക്രമണം ഉണ്ടായത്.
നിലമ്പൂർ അമരമ്പലം മാമ്പൊയിൽ പോക്കാട്ടിൽ സലോമി എന്ന 56കാരിക്കാണ് പരിക്കേറ്റത്. ഇടതുകൈ ഒടിഞ്ഞ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ 26ന് വൈകിട്ട് നാലുമണിയോടെ വീട്ടുമുറ്റത്ത് ജോലി ചെയ്യുമ്പോഴാണ് സംഭവം. സലോമിയുടെ വീട്ടിന്റെ മൂന്നു വശം ജനവാസ മേഖലയും ഒരു വശത്ത് പുഴയുമാണ്. അമ്മാരമ്പലം റിസർവ് വനത്തിന് സമീപമാണ് പ്രദേശം. ഇവിടെ ആദ്യമായാണ് കുരങ്ങിന്റെ ആക്രമണം ഉണ്ടാകുന്നത്.

 
                                            