തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്.
പാലക്കാട് കുടുംബ കോടതിക്ക് മുന്നില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സുബിതയെയാണ് രഞ്ജിത്ത് വെട്ടിയത്. ഇരുവരും വിവാഹമോചാനത്തിനായി കോടതിയില്‍ എത്തിയതായിരുന്നു.
വിവാഹമോചനത്തിനെത്തിയ ഇവരോട് കണ്‍സിലിംഗിന് വിധേയരാകാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബ കോടതിയില്‍ തന്നെ ഇരുവരും കൗണ്‍സിലിംഗിന് വിധേയരായി. കൗണ്‍സിലിംഗ് കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പുറത്തിറങ്ങിയ സുബിത താന്‍ ഇപ്പോള്‍ താമസിക്കുന്ന യുവാവിനോട് സംസാരിക്കുന്നതിനിടെ, രഞ്ജിത്ത് ഇവരുടെ അടുത്തെത്തി വഴക്കിടുകയും തുടർന്ന് വഴക്കിനിടെ രഞ്ജിത്ത് തന്റെ ബാഗില്‍ കരുതിയിരുന്ന വടിവാളെടുത്ത് സബിതയുടെ രണ്ട് കൈയ്യുകകളും വെട്ടുകയും ചെയ്തു.
കൈയ്യില്‍ വെട്ടേറ്റ് ചോര വാര്‍ന്ന സബിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സബിതയുടെ കൈകളിലെ മുറിവ് ഗുരുതരമാണ്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിലുള്ള പകയാണ് രഞ്ജിത്ത് സബിതയോട് തീര്‍ത്തത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു.
