ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിച്ച ട്രെയിനുകൾ ഇതുവരെ തീരത്ത് ഇറക്കാൻ കഴിഞ്ഞിട്ടില്ല. കപ്പലിലെ ചൈനീസ് പൗരന്മാരായ ജീവനക്കാർക്ക് ബർത്തിലേക്ക് ഇറങ്ങാൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കിലും എമിഗ്രേഷന്റെ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാനായി തീവ്രശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടത്തിയിരുന്നു. എന്നാൽ മഴ കഴിഞ്ഞ് കടൽ ശാന്തമായിട്ടും ഈ കപ്പലിൽ നിന്നുള്ള ട്രെയിനുകൾ നാലു ദിവസമായിട്ടും ഇറക്കാൻ കഴിഞ്ഞിട്ടില്ല. തുറമുഖത്തിന്റെ നിർമ്മാണത്തിന് ക്രയിനുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ കപ്പലിൽ ഉള്ളവർ ചൈനീസ് പൗരന്മാരായതിനാൽ അവർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങളുണ്ട്.
പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് എഴുതിയെങ്കിലും അനുകൂലമായ ഒരു മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാനായി സംസ്ഥാന സർക്കാരിന്റെ തീവ്രശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങൾ തന്നെ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
