തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.എസ് അരുൺ കുമാറിനെ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു

കെ.എസ് അരുൺ കുമാറിനെ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുൺകുമാർ. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിധ്യമായി അരുൺകുമാർ മാറിയിരിക്കുകയാണ് . എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. തൃക്കാക്കരയിലെ സ്‌പെഷ്യൽ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുൺ കുമാർ മണ്ഡലത്തിൽ സജീവമാണ്. ഒരു പുതിയ മുഖത്തെ കെണ്ടുവരുമെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു.

സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാർത്ഥിയാണ് കെ എസ് അരുൺകുമാർ. ഭാരത് മാതാ കോളജ് മുൻ അധ്യാപിക കൂടിയായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയർ എം അനിൽകുമാർ എന്നിവരുടെ പേരുകളാണ് അരുൺകുമാറിനൊപ്പം പരിഗണനയിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *