ക്ലാസിക് കപ്പ് ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ തുടക്കമായി

തിരുവാണിയൂര്‍: അണ്ടര്‍-14 ക്ലാസിക് കപ്പ് ജില്ലാതല ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗ്ലോബല്‍ പബ്ലിക ്‌സ്‌കൂളില്‍ തുടക്കമായി. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമംഗം ഫല്‍ഹാന്‍ സി.എസ് രണ്ട് ദിവസത്തെ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സരിത ജയരാജ് അടക്കം സ്‌കൂള്‍ അധികൃതര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

ഇന്നലെ നടന്ന ഒരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ദി ചാര്‍ട്ടര്‍ സ്‌കൂളിനെ ഏകപക്ഷിയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ സെമി ഫൈനല്‍സില്‍ കടന്നു. ടൂര്‍ണമെന്റ് ഇന്ന് (ഫെബ്രു.1) സമാപിക്കും.

ഫോട്ടോ ക്യാപ്ഷന്‍- ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന അണ്ടര്‍-14 ക്ലാസിക് കപ്പ് ജില്ലാതല ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമംഗം ഫല്‍ഹാന്‍ സി.എസ് പന്ത് തട്ടി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *