കാറിന് വാദ്ഗാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ല. കാറ് ഉടമ ഫയൽ ചെയ്ത കേസിൽ നഷ്ട്ടപരിഹാരം 3,10000 രൂപ. തൃശൂർ ഉപഭോക്തൃ കോടതിയുടേതാണ് ഈ വിധി. ചൊവ്വൂർ സ്വദേശിനി സൗദാമിനിയായിരുന്നു വാഹന കമ്പനിക്കെതിരെ പരാതി നൽകിയത്. ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റർ പറഞ്ഞിടത്ത് ഇരുപത് കിലോമീറ്ററിൽ താഴെയാണ് മൈലേജ് കിട്ടിയത്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.2014 ൽ ആണ് സൗദാമിനി എട്ട് ലക്ഷം രൂപ മുടക്കി പുതിയ ഒരു കാർ വാങ്ങുന്നത്. അന്ന് കാർ കമ്പിനിയുടെ എക്സിക്യൂട്ടീവ് വാഗ്ദാനം ചെയ്തത് 32 കി.മി മൈലേജ് ആണ്. എന്നാൽ പുതിയ വാഹനം ഓടിച്ച് തുടങ്ങിയപ്പോൾ മൈലേജ് ഇരുപതിനും താഴെ. ഒരുപാടുകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കാർ വാങ്ങുന്നത്. കമ്പിനി പറഞ്ഞ ഉറപ്പിൽ വാഹനം വാങ്ങി അത് ഉപയോഗിച്ചപ്പോൾ പറ്റിക്കപ്പെട്ടത് അംഗീകരിക്കാനായില്ലെന്ന് സൗദാമിനി പറയുന്നു. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്
