പല കായികതാരങ്ങളും സംസ്ഥാനം വിടാൻ കാരണം സർക്കാരിന്റെ അവഗണനയെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസൺ. ഇതുവരെയും അഭിനന്ദനം അറിയിച്ചു സർക്കാരിന്റെ ഭാഗത്തുനിന്നും ആരും വിളിച്ചില്ല. അവഗണന നേരിടുന്നത് കൊണ്ടാണ് പല കായിക താരങ്ങളും സംസ്ഥാനം വിടുന്നതെന്നും ജിൻസൺ.

ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലമെഡൽ നേട്ടവുമായാണ് ജിൻസൺ ജോൺസൺ കേരളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇവിടെ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് താരം പറയുന്നു. മറ്റു സംസ്ഥാനങ്ങൾ ജേതാക്കൾക്ക് മികച്ച പാരിതോഷികം നൽകുന്നു. കേരളത്തിൽ ഇത്തരത്തിൽ ഒരു നീക്കവും കണ്ടില്ല.

കഷ്ടപ്പാടിന്റെ പ്രതിഫലമാണ് ഓരോ മെഡൽന്നും അതിനനുസരിച്ചുള്ള അംഗീകാരം സർക്കാർ നൽകാൻ തയ്യാറാകണമെന്നും ജിൻസൺ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *