64 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തുടക്കമായി.
പാലക്കാട് ജില്ലയാണ് മീറ്റിലെ ആദ്യ സ്വർണം നേടിയത് . സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂവായിരം മീറ്ററിൽ കല്ലടി സ്കൂളിലെ മുഹമ്മദ് മഹ്മൂദാണ് സ്വർണം നേടിയത് . പെൺകുട്ടികളുടേതിൽ പൂഞ്ഞാർ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ ദേബിക ബെൻ സ്വർണം നേടി.മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സബ് ജൂനിയർ ബോയ്സ് & ഗേൾസ്, ജൂനിയർ ബോയ്സ് & ഗേൾസ്, സീനിയർ ബോയ്സ് & ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഉൾപ്പെടുന്നു.
