അതിജീവിതത്തിനായി മഹാസാഹസത്തിന് മുതിര്‍ന്ന് 22 കാരൻ

ചരക്കുവിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് വരെ പറന്ന് ലോകത്തെ ഞെട്ടിച്ച് യുവാവ്. കെനിയന്‍ പൗരനായ 22 കാരനാണ് അതിജീവിതത്തിനായി ഇത്തരമൊരു മഹാസാഹസത്തിന് മുതിര്‍ന്ന് വിജയം കൈവരിച്ചത് .

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന ബോയിങ് 747 വിമാനം, കെനിയയിലെ നെയ്‌റോബിയിലും ഇറങ്ങിയശേഷമാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്. ഈ 11 മണിക്കൂര്‍ സമയം ഇയാള്‍ ചക്രത്തിനിടയില്‍ തന്നെയായിരുന്നു. വിമാനത്തിന്റെ ചക്രത്തിനിടയില്‍ നിന്നും ഇയാളെ കണ്ടെത്തിയതായി ഡച്ച് മിലിറ്ററി പൊലീസാണ് അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *