തമിഴ് സിനിമ ലോകത്ത് ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകളുടെ മരണ വാര്‍ത്ത. ചലച്ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല കാരുണ്യ പ്രവർത്തനങ്ങളിലും മറ്റുമുള്ള സജീവ പങ്കാളിത്തം കൊണ്ട് തമിഴ് സിനിമ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച താരമായിരുന്നു വിജയ് ആന്റണി.
പതിവ് പോലെ രാത്രി ഉറങ്ങാൻ കിടന്നതാണ് രാവിലെ നോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് വിജയ് ആന്റണിയുടെ മകൾ
മീരയെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമായത്. വിഷാദരോഗത്തെ തുടർന്ന് കുറെനാൾ ചികിത്സയിലായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
ചെന്നൈയിലെ പ്രമുഖ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ് മീര. പഠനത്തിൽ മുൻ നിരയിലായിരുന്നു. സ്കൂളിലെ കൾച്ചറൽ സെക്രട്ടറി കൂടിയായിരുന്നു. മീരയുടെ അമ്മ പലപ്പോഴും മകളുടെ നേട്ടങ്ങളെ കുറിച്ച് അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് .ജീവകാരുണ്യ പ്രവർത്തിയിൽ എപ്പോഴും മുന്‍നിരപ്രവര്‍ത്തനങ്ങളില്‍യില്‍ ഉണ്ടാവാറുള്ള താരമാണ് വിജയ് ആന്‍റണി. ആത്മഹത്യാവിരുദ്ധ സന്ദേശങ്ങള്‍ പല വേദികളിലൊക്കെ നല്‍കിയിട്ടുണ്ട് അദ്ദേഹം. അതിനൊരു വ്യക്തിപരമായ കാരണവുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ആത്മഹത്യ ചെയ്തതായിരുന്നു. വിജയ് ആന്‍റണിക്ക് ഏഴ് വയസ് മാത്രമുള്ളപ്പോഴായിരുന്നു അച്ഛന്‍റെ വിടവാങ്ങല്‍.
ഇതേക്കുറിച്ച് അദ്ദേഹം ഒരു വേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടി വന്നാലും ആത്മഹത്യയെക്കുറിച്ച് മാത്രം ചിന്തിക്കരുത്. ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ അച്ഛനമ്മമാരെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് വിഷമം തോന്നാറുണ്ട്. തന്റെ അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും അതിനുശേഷം തങ്ങളെ വളർത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
