2021 അമേരിക്കയുടെ സൈനിക പിൻമാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ തീവ്രവാദ സംഘടന താലിബാൻ ഇപ്പോൾ തങ്ങളുടെ രാജ്യം കാണുവാനായി വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ്. താലിബാന്റെ പിആർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ എക്സിൽ വൈറലായി.
വിനോദസഞ്ചാരത്തിനായി അഫ്ഗാനിസ്ഥാനിലെത്തുന്ന സഞ്ചാരികളെ തട്ടിക്കൊണ്ടു പോവുകയൊ കൊലപ്പെടുത്തുകയോ ഇല്ലെന്ന് വീഡിയോയിലൂടെ താലിബാൻ ഉറപ്പുനൽകി. മൂന്നു ദിവസത്തിനിടെ 17 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
ലോകത്തിൽ ആദ്യമായാണ് ഒരു തീവ്രവാദ സംഘടന ടൂറിസത്തിനെ പരിപോഷിപ്പിക്കുവാനായി ശ്രമിക്കുന്നത്. യുദ്ധം അവസാനിച്ചത് കൊണ്ട് സാധാരണ നിലയിലേക്ക് രാജ്യത്തിന്റെ അന്തരീക്ഷത്തെ കൊണ്ടുവരുവാനും മറ്റു രാജ്യങ്ങൾക്ക് മുന്നിൽ തങ്ങളുടെ മതിപ്പ് വർദ്ധിപ്പിക്കുവാനുമാണ് ഇത്തരത്തിൽ ഒരു നീക്കം താലിബാൻ നടത്തുന്നതെന്നാണ് കരുതുന്നത്.

 
                                            