“ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ധന വില വര്‍ദ്ധനവ്”; വി ഡി സതീശന്‍

തിരുവനന്തപുരം: ഇന്ധന വില ദിനംപ്രതി വര്‍ധിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന…

മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. ; പാലാ ബിഷപ്പിനെതിരെ വി ഡി സതീശന്‍

തിരുവനന്തപുരം: മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും പാലാ ബിഷപ്പിനെതിരെ വി ഡി സതീശന്‍. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ…

കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം; ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് വിഡി സതീശന്‍

ഹരിപ്പാട്: കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാവിലെ തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശന്‍ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടു. മുതിര്‍ന്ന നേതാക്കളെ…

ഡിസിസി അധ്യക്ഷ പട്ടിക; കോണ്‍ഗ്രസില്‍ പ്രതിഷേധം ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തോടെ അഭിപ്രായ പ്രകടനങ്ങളും, പരസ്യ പ്രതികരണങ്ങളും ഉടലെടുത്തതോടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡി.സി.സി.-കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള നടപടികള്‍ ബാക്കിയാണ്. മുതിര്‍ന്ന…

ശിവന്‍കുട്ടിയുടെ രാജി; യു ഡി എഫ് ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്തും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാനവ്യാപകമായി സമരം നടത്തും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10 നാണ് പ്രതിഷേധ ധര്‍ണ്ണ. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും.…

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരിനെ അനുകൂലിച്ച് വി ഡി സതീശന്‍, എതിര്‍ത്ത് മുസ്ലീംലീഗ് ; കോണ്‍ഗ്രസില്‍ ഭിന്നത

തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവി വി ഡി സതീശന്‍.ലീഗ് ഉയര്‍ത്തുന്ന പരാതിക്ക് ഒപ്പമല്ല കോണ്‍ഗ്രസ് എന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് എതിരെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീം ലീഗ്…

കിറ്റക്‌സ് കേരളം വിടുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ല ;വി ഡി സതീശന്‍

കൊച്ചി : കിറ്റെക്‌സ് കമ്പനി കേരളം വിടുന്നതിലും, മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതിലും കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സിപിഎമ്മിന്റെ അറിവോടെയാണെന്നും വിഡി സതീശന്‍ പറഞ്ഞു. കിറ്റക്സ് മാനേജ്മെന്റും സിപിഎം നേതൃത്വവും…