ആധാര്‍ ഇല്ലെങ്കിലും വാക്സിന്‍ സ്വീകരിക്കാം:സുപ്രീം കോടതി

കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ആധാര്‍ നിര്‍ബന്ധം ആക്കേണ്ടതില്ലെന്ന കേന്ദ്ര നയം അധികൃതര്‍ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മഹാരാഷ്ട്രയില്‍ വാക്സിന്‍ കേന്ദ്രത്തില്‍ ആധാര്‍ ചോദിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് തീര്‍പ്പാക്കിയത്.

സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം പിന്നിട്ടു; രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സീനേഷന്‍ നിര്‍ണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും നല്‍കാനായി എന്ന്…

സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആലോചനയില്‍; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി . ഇക്കാര്യം സംബന്ധിച്ച് വിദഗ്ദ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളേജിലെത്തും മുന്‍പ് വിദ്യാര്‍ഥികള്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാന്‍ കാലാവധി…

വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോളജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ്…

തലയിലേക്കുള്ള രക്തയോട്ടം നിലച്ച് യുവതി; വാക്‌സീന്‍ എടുത്ത ശേഷമെന്ന് പരാതി

തിരുവനന്തപുരം: വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം തലയിലേക്കുള്ള രക്തയോട്ടം നിലച്ച് യുവതി. പരാതിയുമായി കുടുംബം. നാരങ്ങാനം സ്വദേശിയായ ദിവ്യ രണ്ടാഴ്ച മുന്‍പാണ് വാക്‌സീന്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ തലവേദന വന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.…

അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍; ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന

തിരുവനന്തപുരം: അവധി ദിവസങ്ങളിലും ഇനി മുതല്‍ വാക്സിനേഷന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും മുന്‍ഗണന നല്‍കിയായിരിക്കും വാക്സിന്‍ വിതരണം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോവിഡ് അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ്…

കേരളത്തില്‍ പകുതിയിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്കി;വാക്സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജനുവരി 16ന് സംസ്ഥാനത്ത് വാക്സിനേഷന്‍ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54…

വാക്‌സിന്‍ ക്ഷാമം; അഞ്ച് ജില്ലകളില്‍ ഇന്ന് കുത്തിവയ്പ് ഉണ്ടാകില്ല

തിരുവനന്തപുരം: വാക്‌സിനേഷന്‍ യജ്ഞം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിസന്ധി രൂക്ഷമാണ്. വളരെ കുറച്ച് വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്സിന്‍ പൂര്‍ണമായും തീര്‍ന്നതിനാല്‍ ഇന്ന് വാക്‌സിനേഷന്‍ ഉണ്ടാകില്ല. കോഴിക്കോട് 300 ഡോസാണ് ശേഷിക്കുന്നത്. മറ്റ്…

കൂട്ട വാക്‌സിന്‍; ഇന്ന് 1.49 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്ത് കൂട്ട വാക്‌സിന്‍ പദ്ധതിയുടെ ഭാഗമായി ഇന്ന് 1,49,434 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,63,55,303 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,18,53,826 പേര്‍ക്ക്…

കൊവിഡ് വന്നവര്‍ക്ക് വാക്സിനേഷന്‍ വേണ്ട; ആസൂത്രിതമല്ലാത്ത വാക്സിനേഷന്‍ വകഭേദ വ്യാപനത്തിന് കാരണമാകാമെന്നും വിദഗ്ധ സംഘം

രാജ്യത്തെ ആരോഗ്യമേഖലയിലെ ഉന്നതരടങ്ങിയ സംഘത്തിന്റേതാണ് വിലയിരുത്തല്‍. വിവേചനരഹിതവും അപൂര്‍ണവുമായ വാക്സിനേഷന്‍ നടപടി വകഭേദംവന്ന വൈറസിന്റെ ആവിര്‍ഭാവത്തിന് കാരണമാകും. ഒരിക്കല്‍ കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് വാക്സിനേഷന്‍ ആവശ്യമില്ലെന്നും സംഘം സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകം…